ഹിമാചലിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 7 മരണം, 27 പേർക്ക് പരുക്ക്

പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു
himachal mandi bus accident 7 killed

ഹിമാചലിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 7 മരണം, 27 പേർക്ക് പരുക്ക്

Updated on

മാണ്ഡി: ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിലെ സർക്കാഘട്ട് സബ് ഡിവിഷനിലെ മസെരൻ പ്രദേശത്തിന് സമീപം സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എച്ച്ആർടിസി) ബസ് നൂറടിയോളം താഴ്ചയിലേക്കു മറിഞ്ഞു. വ്യാഴാഴ്ചയുണ്ടായാ അപകടത്തിൽ 7 പേർ മരിച്ചു. 21 പേർക്ക് പരുക്കേറ്റു.

പരുക്കേറ്റവരെ സർക്കാഘട്ടിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ ബിലാസ്പൂരിയെ എയിംസ് ആ‍ശുപത്രിയിലേക്കു മാറ്റി. മാണ്ഡിയിലെ സാർകാഗട്ടിൽ നിന്ന് ദുർഗാപുരിലേക്കു പോവുകയായിരുന്ന ബസിൽ ഡ്രൈവർ ഉൾപ്പെടെ 30 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം.

അതേസമയം, അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടർന്ന് ബസ് റോഡിൽ നിന്ന് തെന്നിമാറിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൃത്യമായ കാരണം കണ്ടെത്താൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com