കൂറുമാറുന്ന എംഎൽഎമാർക്ക് പെൻഷന് അർഹതയില്ല; സുപ്രധാന ബില്ല് പാസാക്കി ഹിമാചൽ സർക്കാർ

'ഹിമാചൽ പ്രദേശ് നിയമസഭ ഭേദഗതി ബിൽ 2024' എന്ന പേരിലുള്ള ബില്ല് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു ആണ് സഭ‍യിൽ അവതരിപ്പിച്ചത്
himachal pradesh assembly approved new bill of no pension for mlas who defect
കൂറുമാറുന്ന എംഎൽഎമാർക്ക് പെൻഷന് അർഹത ഉണ്ടായിരിക്കില്ല; സുപ്രധാന ബില്ല് പാസാക്കി ഹിമാചൽ സർക്കാർ
Updated on

ഷിംല: എംഎൽഎമാരുടെ കൂറുമാറ്റം തടയാൻ പുതിയ നിയമ നിർമ്മാണവുമായി ഹിമാചൽ പ്രദേശ് സർക്കാർ. കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യരാക്കപ്പെടുന്നവർക്ക് പെൻഷന് അർഹത ഉണ്ടായിരിക്കില്ല. വിഷയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് സർക്കാർ അവതരിപ്പിച്ച ബിൽ സഭയിൽ പാസായി.

'ഹിമാചൽ പ്രദേശ് നിയമസഭ ഭേദഗതി ബിൽ 2024' എന്ന പേരിലുള്ള ബില്ല് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു ആണ് സഭ‍യിൽ അവതരിപ്പിച്ചത്. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം ഏതെങ്കിലും ഘട്ടത്തിൽ അയോ​ഗ്യനാക്കപ്പെട്ടാൽ, നിയമപ്രകാരം ആ വ്യക്തിക്ക് പെൻഷന് അർഹതയില്ലെന്ന് കൂറുമാറ്റ നിരോധന നിയമം പരാമർശിച്ച് ബില്ലിൽ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com