ഹിമാചലിൽ കോൺഗ്രസ് മുൻ എംഎൽഎക്കു നേരേ ആക്രമണം; 6 പേർ അറസ്റ്റിൽ

താക്കൂറിനെ ഉടൻ തന്നെ ബിലാസ്പുർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാംബർ താക്കൂർ പരുക്കേറ്റ നിലയിൽ
ബാംബർ താക്കൂർ പരുക്കേറ്റ നിലയിൽ

ബിലാസ്പുർ‌: ഹിമാചൽ പ്രദേശിലെ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ ബാംബർ താക്കൂറിന് ആക്രമണത്തിൽ പരുക്ക്. താക്കൂറിനെ ആക്രമിച്ച കേസിൽ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജബാലിയിലെ ദിലിപ് ‌ബിൽഡ്കോൺ ലിമിറ്റഡ് ജനറൽ മാനേജറുടെ ഓഫിസിൽ വച്ചാണ് ആക്രമണമുണ്ടായത്. ഓഫിസിനകത്തുണ്ടായവരുമായുള്ള വാക്കുതർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. താക്കൂറിനെ ഉടൻ തന്നെ ബിലാസ്പുർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

താക്കൂറിന്‍റെ അനുയായികൾ നടപടി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത് പ്രദേശത്ത് സംഘർഥാവസ്ഥ ഉണ്ടാക്കി. കേസിൽ വേഗത്തിലുള്ള അന്വേഷത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ പ്രതിഭ സിങ്ങും കോൺഗ്രസ് നേതാക്കളും സംഭവത്തെ അപലപിച്ചിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com