"കേരള സർക്കാർ രാജിവച്ചാൽ ഞാനും രാജിക്ക് തയാർ, ബാലറ്റ് പേപ്പറിലേക്കും മാറാം"; വെല്ലുവിളിച്ച് ഹിമന്ത ബിശ്വ ശർമ

ഇവിഎം വഴി അധികാരത്തിൽ കയറിയ കോൺഗ്രസ് സർക്കാരുകൾ രാജിവയ്ക്കുകയാണെങ്കിൽ ബാലറ്റ് പേപ്പറിലേക്ക് മാറാൻ തയാറാണെന്നാണ് അദ്ദേഹത്തിന്‍റെ വെല്ലുവിളി
himanta biswa sarma challenge congress evm allegations

ഹിമന്ത ബിശ്വ ശർമ

Updated on: 

ഗുവാഹത്തി: ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകൾക്ക് പകരം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന കോൺഗ്രസിനെ നിലപാടിനെ വിമർശിച്ച് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായി ഹിമന്ത ബിശ്വ ശർമ. ഇവിഎം വഴി അധികാരത്തിൽ കയറിയ കോൺഗ്രസ് സർക്കാരുകൾ രാജിവയ്ക്കുകയാണെങ്കിൽ ബാലറ്റ് പേപ്പറിലേക്ക് മാറാൻ തയാറാണെന്ന് അദ്ദേഹം വെല്ലുവിളിച്ചു.

കേരളം, കർണാടക, തെലങ്കാന ഉൾപ്പെടെയുള്ള സർക്കാരുകൾ രാജിവച്ച് ബാലറ്റ് പേപ്പർ വലി ജനവിധി തേടാൻ തയാറാണെങ്കിൽ ബാലറ്റ് വോട്ടിങ്ങനെ പിന്തുണയ്ക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. അസം, ബംഗാൾ, ഝാർഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളിലെ ജനസംഖ്യ ദിവസേന വർധിച്ചുകൊണ്ടിരിക്കുകയാണ്. വോട്ടർപട്ടികയിൽ നിന്ന് അവരുടെ പേരുകൾ ഒഴിവാക്കാൻ‌ കഴിയില്ലെങ്കിൽ ഇന്ത്യയുടെ ഇനസംഖ്യ ആകെ മാറും. അതിനാൽ തന്നെ അവയെല്ലാം ഒഴിവാക്കാൻ 5 വർഷം കൂടുമ്പോൾ എസ്ഐആർ നടപ്പാക്കേണ്ടതുണ്ട്.

രാഹുൽ ഗാന്ധിയും കോൺഗ്രസും വിദേശശക്തികൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. എല്ലാ ജനാധിപത്യ സ്ഥാപനങ്ങളെയും തകർക്കാനാണ് അവർ ശ്രമിക്കുന്നത്. ഇന്ത്യെ നേപ്പാളോ ബംഗ്ലാദേശോ ആക്കാനാണ് ശ്രമം. പൊതുജനങ്ങളുടെ പിന്തുണയില്ലാതെ ഭരണവർഗത്തെ താഴെയിറക്കാനുള്ള ശ്രമമാണ് കോൺഗ്രസിന്‍റെ വോട്ട് ചോരി ആരോപണമെന്നും അദ്ദേഹം പ്രതികരിച്ചു.

logo
Metro Vaartha
www.metrovaartha.com