അ​ഗ്നി​യെ വ​ലം​വ​ച്ചി​ല്ലെ​ങ്കി​ല്‍ ഹി​ന്ദു വി​വാ​ഹം സാ​ധു​വ​ല്ല: ഹൈ​ക്കോ​ട​തി

യു​വ​തി​യെ വി​വാ​ഹം ക​ഴി​ച്ചു​വെ​ന്ന് കാ​ണി​ച്ച് ഹ​ര്‍ജി​ക്കാ​ര്‍ രേ​ഖ​ക​ള്‍ സ​മ​ര്‍പ്പി​ച്ചെ​ങ്കി​ലും കോ​ട​തി ഹ​ര്‍ജി ത​ള്ളി
അ​ഗ്നി​യെ വ​ലം​വ​ച്ചി​ല്ലെ​ങ്കി​ല്‍ ഹി​ന്ദു വി​വാ​ഹം സാ​ധു​വ​ല്ല: ഹൈ​ക്കോ​ട​തി

ഭോ​പ്പാ​ല്‍: ഹി​ന്ദു വി​വാ​ഹ​ത്തി​ല്‍ സ​പ്ത​പ​ദി ച​ട​ങ്ങ് പൂ​ര്‍ത്തി​യാ​യാ​ല്‍ മാ​ത്ര​മേ വി​വാ​ഹ​ത്തി​ന് സാ​ധു​ത​യു​ള്ളൂ​വെ​ന്ന് ക​ണ​ക്കാ​ക്കാ​ന്‍ ക​ഴി​യൂ എ​ന്ന് മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി. ത​ട്ടി​ക്കൊ​ണ്ടു​പോ​യി വി​വാ​ഹം ക​ഴി​ക്കാ​ന്‍ നി​ര്‍ബ​ന്ധി​ച്ചു എ​ന്ന കേ​സി​ല്‍ ത​ങ്ങ​ള്‍ക്കെ​തി​രെ​യു​ള്ള എ​ഫ്‌​ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 4 ഹ​ര്‍ജി​ക്കാ​ര്‍ സ​മ​ര്‍പ്പി​ച്ച ഹ​ര്‍ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി.

യു​വ​തി​യെ വി​വാ​ഹം ക​ഴി​ച്ചു​വെ​ന്ന് കാ​ണി​ച്ച് ഹ​ര്‍ജി​ക്കാ​ര്‍ രേ​ഖ​ക​ള്‍ സ​മ​ര്‍പ്പി​ച്ചെ​ങ്കി​ലും കോ​ട​തി ഹ​ര്‍ജി ത​ള്ളി. യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു വ​ന്ന​ത​ല്ലെ​ന്നും വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മാ​ല​യി​ടു​ക​യും സി​ന്ദൂ​രം ചാ​ര്‍ത്തു​ക​യും ചെ​യ്തു​വെ​ന്നും ഹ​ര്‍ജി​ക്കാ​ര്‍ക്ക് വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ര്‍ പ​റ​യു​ന്നു. യു​വ​തി​യെ ഹൈ​ക്കോ​ട​തി വ​ള​പ്പി​ലെ​ത്തി​ച്ച് വി​വാ​ഹം ക​ഴി​ക്കു​ന്ന​താ​യ രേ​ഖ​ക​ളി​ല്‍ ഒ​പ്പി​ടാ​ന്‍ നി​ര്‍ബ​ന്ധി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് പ്രോ​സി​ക്യൂ​ഷ​നും വാ​ദി​ച്ചു.

എ​ന്നാ​ല്‍ ഹി​ന്ദു വി​വാ​ഹ നി​യ​മ​പ്ര​കാ​രം മാ​ല​യി​ട്ടാ​ല്‍ വി​വാ​ഹ​മാ​യി ക​ണ​ക്കാ​ക്കി​ല്ലെ​ന്നും സ​പ്ത​പ​ദി ന​ട​ന്നാ​ല്‍ മാ​ത്ര​മേ വി​വാ​ഹ​മാ​യി ക​ണ​ക്കാ​ക്കാ​ന്‍ ക​ഴി​യൂ എ​ന്നു​മാ​ണ് കോ​ട​തി പ​റ​ഞ്ഞ​ത്. അ​തു​കൊ​ണ്ടു ത​ന്നെ ഇ​രു​വ​രേ​യും ദ​മ്പ​തി​ക​ളാ​യി ക​ണ​ക്കാ​ക്കാ​നാ​വി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു. ചി​ല രേ​ഖ​ക​ളി​ല്‍ നി​ര്‍ബ​ന്ധി​പ്പി​ച്ച് ഒ​പ്പി​ട്ട​താ​ണെ​ന്നും ആ​രോ​പ​ണ​ങ്ങ​ള്‍ പ്ര​ഥ​മ​ദൃ​ഷ്ട്യാ വ്യ​ക്ത​മാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. ഹി​ന്ദു വി​വാ​ഹ നി​യ​മ​പ്ര​കാ​രം വി​വാ​ഹ സ​മ​യ​ത്ത് വ​ധൂ​വ​ര​ന്‍മാ​ര്‍ അ​ഗ്നി​ക്ക് ചു​റ്റും വ​ലം​വെ​ക്കു​ന്ന ച​ട​ങ്ങാ​ണ് സ​പ്ത​പ​ദി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com