ഗ്യാൻവാപി മോസ്കിൽ ഹിന്ദുക്കൾക്ക് പ്രാർഥിക്കാൻ അനുമതി

മോസ്കിലെ ഭൂഗർഭ അറയിൽ ശൃംഗാര ഗൗരി അടക്കമുള്ള മൂർത്തികളെ പ്രതിഷ്ഠിച്ചിട്ടുണ്ടെന്നും, അവിടെ ആരാധന നടത്താൻ അനുമതി വേണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം
ഗ്യാൻവാപി മോസ്കും സമീപത്തുള്ള ക്ഷേത്രവും.
ഗ്യാൻവാപി മോസ്കും സമീപത്തുള്ള ക്ഷേത്രവും.

വാരാണസി: ഗ്യാൻവാപി പള്ളി സംബന്ധിച്ച തർക്കത്തിൽ ഹൈന്ദവ വിഭാഗത്തിന് ഭാഗികമായി അനുകൂലമാകുന്ന തരത്തിൽ വാരാണസി കോടതി വിധി. മോസ്കിനുള്ളിലെ 'വ്യാസ് കെ ടിക്കാന' എന്നറിയപ്പെടുന്ന സ്ഥലത്ത് ആരാധന നടത്താൻ ഹിന്ദുക്കൾക്ക് അനുമതി നൽകുന്നതാണ് വിധി.

ആചാര്യ വേദവ്യാസ പീഠം ക്ഷേത്രത്തിലെ മുഖ്യ പൂജാരി ശൈലേന്ദ്ര കുമാർ പഥക് വ്യാസ് നൽകിയ ഹർജിയിലാണ് നിർണായക വിധി. മോസ്കിലെ ഭൂഗർഭ അറയിൽ ശൃംഗാര ഗൗരി അടക്കമുള്ള മൂർത്തികളെ പ്രതിഷ്ഠിച്ചിട്ടുണ്ടെന്നും, അവിടെ ആരാധന നടത്താൻ അനുമതി വേണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.

മോസ്കിന്‍റെ തെക്കു ഭാഗത്തെ ഭൂഗർഭ അറയുടെ നിയന്ത്രണം ജനുവരി 23നു തന്നെ ജില്ലാ മജിസ്ട്രേറ്റ് ഏറ്റെടുത്തിരുന്നു. ഏഴ് ദിവസത്തിനുള്ളിൽ പൂജാരിക്ക് ഇവിടെ പ്രവേശിക്കാനും പൂജകൾ നടത്താനുമുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും കോടതി വിധിയിൽ പറയുന്നു.

ഫെബ്രുവരി എട്ടിന് കേസ് വീണ്ടും പരിഗണിക്കുന്നതു വരെ ഗ്യാൻവാപി മോസ്ക് മാനേജ്‌മെന്‍റ് കമ്മിറ്റിക്ക് എതിർപ്പുണ്ടെങ്കിൽ രേഖപ്പെടുത്താൻ കോടതി സമയം നൽകിയിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com