വരാനിരിക്കുന്നത് ചരിത്ര ബജറ്റ്: രാഷ്‌ട്രപതി

സാമ്പത്തിക പരിഷ്കരണ വേഗം വർധിപ്പിക്കും
Historic Budget to Come: President
വരാനിരിക്കുന്നത് ചരിത്ര ബജറ്റ് രാഷ്‌ട്രപതി

ന്യൂഡൽഹി: എൻഡിഎയുടെ പുതിയ സർക്കാരിന്‍റെ ആദ്യ ബജറ്റിൽ ചരിത്രപരമായ നിരവധി ചുവടുവയ്പ്പുകളുണ്ടാകുമെന്നു രാഷ്‌ട്രപതി ദ്രൗപദി മുർമു. സാമ്പത്തിക പരിഷ്കരണത്തിന്‍റെ വേഗം വർധിപ്പിക്കാൻ നടപടിയുണ്ടാകും. ദീർഘകാല നേട്ടമുണ്ടാക്കുന്ന നയങ്ങളും ഭാവിയെ ലക്ഷ്യമിടുന്ന കാഴ്ചപ്പാടുകളും ബജറ്റിലുണ്ടാകും. ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌ വ്യവസ്ഥയാക്കുമെന്നും രാഷ്‌ട്രപതി.

പതിനെട്ടാം ലോക്സഭ നിലവിൽ വന്നശേഷം പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്‌ട്രപതി.എൻഡിഎ സർക്കാരിന്‍റെ സാമ്പത്തിക വീക്ഷണം വിവരിച്ച രാഷ്‌ട്രപതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിൽ 10 വർഷം കൊണ്ടുണ്ടായ നേട്ടങ്ങളും വിശദീകരിച്ചു. വ്യക്തമായ ഭൂരിപക്ഷമുള്ള സുസ്ഥിര സർക്കാർ ഇന്ത്യയെ വികസിതരാഷ്‌ട്രമാക്കാൻ ശ്രമങ്ങൾ തുടരും. പരിഷ്കരണം, നടപ്പാക്കൽ, രൂപാന്തരണം എന്നിവയാണു ലക്ഷ്യം. അടിസ്ഥാന സൗകര്യ വികസനത്തിനു മുൻഗണന നൽകുമെന്നും രാഷ്‌ട്രപതി.

അടിയന്തരാവസ്ഥയെ പ്രസംഗത്തിൽ പരാമർശിച്ച രാഷ്‌ട്രപതി ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും വ്യക്തമാക്കി. നീറ്റ് പരീക്ഷാ ക്രമക്കേടിൽ നടപടി, വടക്കുകിഴക്കൻ മേഖലാ വികസനം, സായുധ സേനാ പരിഷ്കരണം തുടങ്ങിയ ഉറപ്പുകൾ നൽകിയ രാഷ്‌ട്രപതി സിഎഎ, ജമ്മു കശ്മീർ തെരഞ്ഞെടുപ്പ്, സ്ത്രീശാക്തീകരണം, കാർഷിക വിളകളുടെ താങ്ങുവില ഉയർത്തൽ തുടങ്ങിയ കാര്യങ്ങളും പരാമർശിച്ചു.

Trending

No stories found.

Latest News

No stories found.