
അപകീർത്തി കേസ് വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജിയിൽ രാഹുൽ ഗാന്ധിക്ക് തിരിച്ചടി. ഗുജറാത്ത് ഹൈക്കോടതി കേസ് വേനലവധിക്കു ശേഷം വിധി പറയാനായി മാറ്റി. ഇടക്കാല സ്റ്റേ വേണമെന്ന ആവശ്യവും തള്ളി. അപകീർത്തി കേസിൽ സൂറത്ത് കോടതിയാണ് രാഹുൽ ഗാന്ധിക്ക് ശിക്ഷ വിധിച്ചത്. ഇതിനെതിരേ നൽകിയ സൂറത്ത് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ അപ്പീൽ തള്ളിയതിനെത്തുടർന്നാണ് രാഹുൽ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്.
ഹൈക്കോടതി വിധി സ്റ്റേ ചെയ്തതായി ഉത്തരവിട്ടിരുന്നുവെങ്കിൽ രാഹുലിന് ലോക്സഭാംഗത്വം തിരികെ ലഭിക്കുമായിരുന്നു.
"പേരിനൊപ്പം മോദിയെന്നുള്ളവരൊക്കെ എങ്ങനെയാണ് കള്ളന്മാരാകുന്നത് '' എന്ന പ്രസ്താവനയാണ് രാഹുലിനെ കുടുക്കിലാക്കിയത്. ഇതിനെതിരേ പൂർണേഷ് മോദി ഫയൽ ചെയ്ത കേസിലാണ് രാഹുൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി സൂറത്ത് കോടതി ശിക്ഷ വിധിച്ചത്. ഇതേ തുടർന്ന് രാഹുലിന്‍റെ എംപി സ്ഥാനവും നഷ്ടപ്പെട്ടിരുന്നു.