കുടുംബത്തിന്‍റെ അനുവാദമില്ലാതെ രോഗികളെ ഐസിയുവിൽ പ്രവേശിപ്പിക്കരുത്; മാർഗ നിർദേശങ്ങളുമായി കേന്ദ്രം

ഐസിയുവിൽ നിന്നും രോഗികളെ ഡിസ്ചാർജ് ചെയ്യാനുള്ള മാർഗ നിർദേശവും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിട്ടു
Representative Images
Representative Images

ന്യൂഡൽഹി: ഗുരുതരാവസ്ഥയിലുള്ള രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് സുപ്രധാന മാർഗ നിർദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതു പ്രകാരം ബന്ധുക്കളുടെ അനുമതി ഇ്ലലാതെ രോഗികളെ ഐസിയുവിൽ പ്രവേശിപ്പിക്കാൻ ആശുപത്രി അധികൃതർക്ക് സാധിക്കില്ല. ഐസുവിൽ പ്രവേശിപ്പിക്കരുതെന്ന് രോഗി നിർദേശിച്ചാലും ആശുപത്രി അധികൃതർക്ക് തീവ്ര പരിചരണ വിഭാഗത്തിൽ രോഗികളെ പ്രവേശിപ്പിക്കാനാവില്ല.

കൂടുതൽ‌ ചികിത്സ സാധ്യതമാകാത്ത അവസ്ഥയിലും ജീവൻ രക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിലും ചികത്സ തുടരുന്നതുകൊണ്ട് പ്രയോജനമില്ലാത്ത അവസ്ഥയിലും രോഗിയെ ഐസിയുവിൽ കിടക്കുന്നത് നിരർഥകമാണെന്നും മാർഗ നിർദേശത്തിൽ പറയുന്നു. 24 വിദഗ്ദർ ചേർന്നാണ് മർഗ നിർദേശം തയാറാക്കിയത്.

അവയവങ്ങള്‍ ഗുരുതരമായി തകരാറിലാകുക, ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ആവശ്യമായി വരിക, ആരോഗ്യനില വഷളാകാനുള്ള സാധ്യത മുന്നില്‍ കാണുകഎന്നിവയെ അടിസ്ഥാനമാക്കിയാകണം ഐ.സി.യു. പ്രവേശനത്തിന്റെ മാനദണ്ഡം. രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനം, വെന്റിലേര്‍ ആവശ്യമായ സാഹചര്യം തീവ്രമായ നിരീക്ഷണത്തിന്‍റെ ആവശ്യകത തുടങ്ങിയവ ഐസിയു പ്രവേശനത്തിന്‍റെ മാനദണ്ഡങ്ങളായി പട്ടിപ്പെടുത്തുന്നു.

ഇതിന് പുറമേ ഐസിയുവിൽ നിന്നും രോഗികളെ ഡിസ്ചാർജ് ചെയ്യാനുള്ള മാർഗ നിർദേശവും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ആരോഗ്യനില സാധാരണ അവസ്ഥയിലേക്ക് മടങ്ങിയെത്തുക, ഐ.സി.യു. പ്രവേശനത്തിന് കാരണമായ രോഗം നിയന്ത്രണത്തിലാവുക, പാലിയറ്റീവ് കെയർ നിർദേശിക്കപ്പെടുക എന്നീ സാഹചര്യങ്ങളിലും രോഗിയോ കുടുംബമോ ആവശ്യപ്പെട്ടാലും ഐസിയുവിൽ‌ നിന്നും ഡിസ്ചാർജ് ചെയ്യണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com