

രാജസ്ഥാനിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി
ജയ്പൂർ: രാജസ്ഥാനിൽ നഗൗർ ജില്ലയിൽ കൃഷിയിടത്തിൽ നിന്ന് വൻ സ്ഫോടക വസ്തുശേഖരം പിടികൂടി. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സുരക്ഷയുടെ ഭാഗമായി നടത്തിയ തിരച്ചിലാണ് സ്ഫോടക വസ്തുകൾ കണ്ടെത്തിയത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് സ്ഫോടക വസ്തുശേഖരം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രിയാണ് നഗൗർ ജില്ലയിലെ ഹർസൗർ ഗ്രാമത്തിൽ പൊലീസ് റെയ്ഡ് നടത്തിയത്.
187 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 9550 കിലോഗ്രാം അമോണിയം നൈട്രേറ്റ് കണ്ടെടുത്തായി പൊലീസ് പറഞ്ഞു. ഇതിന് പുറമെ കാർട്ടൺ ഡിറ്റണേറ്ററുകൾ, ഫ്യൂസ് വയറുകൾ തുടങ്ങിയവയും കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് സുലൈമാൻ ഖാൻ എന്നയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇയാൾ മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയാണ്.