ഡൽഹി കണ്ണാശുപത്രിയിൽ തീപിടിത്തം; 12 യൂണിറ്റ് അഗ്നിശമന സേനയെത്തി തീയണച്ചു

ഇന്ന് രാവിലെ 11.30 ഓടെയാണ് തീപിടിത്തമുണ്ടായത്
huge fire at eye 7 hospital delhi
ഡൽഹിയിലെ ആശുപത്രിയിൽ വീണ്ടും തീപിടിത്തം

ന്യൂഡൽഹി: ഡൽഹി ലജ്പത്ത് നഗറിലെ ഐ7 എന്ന കാണ്ണാശപപത്രിയിൽ വൻ തീപിടിത്തം. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല. തീ അണയ്ക്കാൻ 12 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ന് രാവിലെ 11.30 ഓടെയാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയുടെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽ നിന്ന് ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചതിനാൽ സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഡൽഹിയിലെ പശ്ചിമ വിഹാറിലെ ഐ മന്ത്ര ഹോസ്പിറ്റലിൽ അടുത്തിടെ തീപിടിത്തമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഐ7 ഹോസ്പിറ്റലിലും തീപിടിത്തമുണ്ടായത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com