
വ‍്യാജ മരുന്നുകളുടെ വിതരണത്തെ പറ്റി അന്വേഷിക്കണം; സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ച് മനുഷ‍്യാവകാശ കമ്മിഷൻ
ന‍്യൂഡൽഹി: വ‍്യാജ മരുന്നുകളുടെ വിതരണത്തെ പറ്റി അന്വേഷിക്കണമെന്ന് ആവശ‍്യപ്പെട്ട് ദേശീയ മനുഷ‍്യാവകാശ കമ്മിഷൻ സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ചു. രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ‍്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത‍്യയോട് വ‍്യാജ മരുന്നുകളുടെ വിതരണത്തെ പറ്റി അന്വേഷിക്കാൻ നിർദേശിക്കണമെന്നാണ് നോട്ടീസിലെ ആവശ‍്യം. സംസ്ഥാനങ്ങളിലുള്ള പ്രാദേശിക ലബോറട്ടറികളോട് മരുന്നുകളുടെ സാമ്പിളുകൾ പരിശോധിച്ച ശേഷം റിപ്പോർട്ട് നൽകാനും മനുഷ‍്യാവകാശ കമ്മിഷൻ ആവശ‍്യപ്പെട്ടിട്ടുണ്ട്.
കഫ് സിറപ്പ് കഴിച്ച് രാജ‍്യത്ത് നിരവധി കുട്ടികൾ മരിച്ച സംഭവത്തിനു പിന്നാലെയാണ് മനുഷ‍്യാവകാശ കമ്മിഷൻ വ‍്യാജ മരുന്നുകളുടെ വിതരണത്തെ പറ്റി അന്വേഷിക്കണമെന്ന് സംസ്ഥാനങ്ങളോട് നിർദേശിച്ചിരിക്കുന്നത്.