
ഭർത്താവ് താടി വടിക്കുന്നില്ല; ക്ലീൻ ഷേവ് ചെയ്ത ഭർതൃ സഹോദരനൊപ്പം യുവതി ഒളിച്ചോടി
മീററ്റ്: ഭർത്താവ് താടി വടിക്കുന്നില്ലെന്നാരോപിച്ച് ക്ലീൻ ഷേവ് ചെയ്ത ഭർതൃ സഹോദരനൊപ്പം യുവതി ഒളിച്ചോടിയതായി പരാതി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ഭർത്താവിനു താടിയുണ്ടെന്നും ലൈംഗിക കാര്യങ്ങളിൽ താത്പര്യമില്ലെന്നും അതിനാൽ താൻ ഈ ബന്ധത്തിൽ നിന്നും പിന്മാറുന്നു എന്നും യുവതി പൊലീസിനോട് പറഞ്ഞു.
ഏഴു മാസം മുൻപായിരുന്നു മുഹമ്മദ് സമീറും അർഷിയും തമ്മിലുള്ള വിവാഹം. വിവാഹത്തിന്‍റെ അന്നുപോലും ഭർത്താവ് താടി വടിച്ചിട്ടില്ലെന്ന് യുവതി പറയുന്നു. ഇതോടെ വിവാഹത്തിന്‍റെ ആദ്യനാളുകളിൽ തന്നെ താടിയുടെ പേരിൽ ഇരുവരും തമ്മിൽ പ്രശ്നമുണ്ടായിരുന്നു.
സമീറിനോട് താടി കളയാൻ പല തവണ അർഷി ആവശ്യപ്പെട്ടെങ്കിലും സമീർ അതിനു തയാറായില്ല. ഇത് ദമ്പതികൾക്കിടയിൽ വലിയ വഴക്കിനു കാരണമായി.
ഇതിനിടെ സമീറിന്‍റെ സഹോദരൻ സാബിറുമായി അർഷി അടുത്തു. തുടർന്ന് ഫെബ്രുവരിയിൽ ഇരുവരും നാടുവിടുകയായിരുന്നു. ഇതോടെയാണ് സമീർ പരാതിയുമായെത്തിയത്.
തനിക്ക് സഹീറിനൊപ്പം ജീവിക്കാൻ താത്പര്യമില്ലെന്ന് അർഷി പൊലീസിനെ അറിയിച്ചതിനു പിന്നാലെ സഹീർ പൊലീസിനു മുന്നിൽ വച്ച് അർഷിയെ മൊഴി ചൊല്ലുകയും ചെയ്തു.