ഹൈദരാബാദിൽ രഥഘോഷയാത്രയ്ക്കിടെ അപകടം; 5 പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു

ക്ഷേത്രത്തിൽ നിന്നും ഏകദേശം 200 മീറ്റർ അകലെ വച്ചായിരുന്നു അപകടം
Hyderabad chariot procession 5 death

ഹൈദരാബാദിൽ രഥഘോഷയാത്രയ്ക്കിടെ അപകടം; 5 പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു

Updated on

ഹൈദരാബാദ്: ഹൈദരാബാദിൽ ശോഭാ യാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് 5 മരണം. 4 പേർക്ക് പരുക്കേറ്റു. രഥം വൈദ്യുത ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. ഉപ്പൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ രാമന്തപുരിലെ ആർ‌ടി‌സി കോളനിയിൽ ഞായറാഴ്ച രാത്രിയടെയാണ് അപകടമുണ്ടായത്.

ജന്മാഷ്ടമിയോട് അനുബന്ധിച്ചായിരുന്നു ഘോഷയാത്ര. ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് പോകുന്ന വഴി രഥം വഹിച്ചിരുന്ന വാഹനം തകരാറിലായതോടെ, രഥം എടുത്തുയർത്തി ഇവർ ഘോഷയാത്രയായി നീങ്ങുകയായിരുന്നു. എന്നാൽ ക്ഷേത്രത്തിൽ നിന്നും ഏകദേശം 200 മീറ്റർ അകലെയെത്തിയപ്പോൾ രഥം വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു എന്ന് ഉപ്പൽ പൊലീസ് ഇൻസ്പെക്റ്റർ കെ. ഭാസ്‌കർ അറിയിച്ചു.

കൃഷ്ണ (21), ശ്രീകാന്ത് റെഡ്ഡി (35), സുരേഷ് യാദവ് (34), രുദ്ര വികാസ് (39), രാജേന്ദ്ര റെഡ്ഡി (45) എന്നിവരാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരെല്ലാം പഴയ രാമന്തപൂർ പ്രദേശവാസികളാണെന്നും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും ഉപ്പൽ പൊലീസ് വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com