കർണാടകയിലെ നേതൃമാറ്റം; ഉചിതമായ സമയത്ത് ഡൽഹിയിലേക്ക് വിളിക്കുമെന്ന് ഡി.കെ. ശിവകുമാർ

എല്ലാ കാര്യങ്ങളും താൻ മാധ്യമങ്ങളെ അറിയിക്കുമെന്നും ഒന്നും ഒളിച്ചുവയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leadership change in Karnataka; Will call Delhi at appropriate time, says DK Shivakumar

ഡി.കെ. ശിവകുമാർ

Updated on

ബംഗളൂരു: കർണാടകയിലെ നേതൃമാറ്റത്തർക്കത്തിൽ ഉചിതമായ സമയത്ത് ഡൽഹിക്കു വിളിക്കാമെന്നു കോൺഗ്രസ് ഹൈക്കമാൻഡ് അറിയിച്ചതായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. അഞ്ചു വർഷവും താൻ തന്നെ മുഖ്യമന്ത്രിയെന്ന് എസ്. സിദ്ധരാമയ്യ പ്രഖ്യാപിച്ചതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു അദ്ദേഹം. ഹൈക്കമാൻഡ് ഞങ്ങൾ ഇരുവരോടും ഫോണിൽ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഉചിതമായ സമയത്തു ഡൽഹിക്കു വിളിക്കും. ഞങ്ങൾ രണ്ടു പേരും ഡൽഹിക്കു പോകുകയും ചെയ്യും. വിളിക്കുന്നത് കാത്തിരിക്കുകയാണ്- ശിവകുമാർ പറഞ്ഞു.

എല്ലാ കാര്യങ്ങളും താൻ മാധ്യമങ്ങളെ അറിയിക്കുമെന്നും ഒന്നും ഒളിച്ചുവയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭാ സമ്മേളനത്തിനുശേഷം ഇരുവരും ഡൽഹിക്കു പോകുമെന്നാണു റിപ്പോർട്ട്

ഹൈക്കമാൻഡ് തനിക്കൊപ്പമാണെന്നും മുഖ്യമന്ത്രിയായി അഞ്ചു വർഷം തികയ്ക്കുമെന്നും കഴിഞ്ഞ ദിവസം സിദ്ധരാമയ്യ പറഞ്ഞിരുന്നു. 2023ൽ അധികാരമേറ്റപ്പോൾ രണ്ടര വർഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കാൻ കരാറുണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം. അതേസമയം, ഇന്നലെ നാഗ സന്ന്യാസിമാർ ശിവകുമാറിനെ വസതിയിലെത്തി അനുഗ്രഹം നൽകി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com