
മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചു; മൂന്ന് ജവാന്മാർക്ക് പരുക്ക്
റാഞ്ചി: മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഝാർഖണ്ഡിൽ മൂന്നു സിആർപിഎഫ് ജവാന്മാർക്ക് പരുക്ക്. ജവാൻമാരെ റാഞ്ചിയിലേക്ക് എയർലിഫ്റ്റ് ചെയ്തു.
സുരക്ഷാ സേന നക്സൽ വിരുദ്ധ ഓപ്പറേഷൻ നടത്തുകയായിരുന്ന ബാലിബ മേഖലയിലാണ് സംഭവം നടന്നത്. മാവോയിസ്റ്റുകൾക്കെതിരേ പ്രദേശത്ത് സുരക്ഷ ശക്തമാക്കി.