
റായ്പൂർ: ഛത്തിസ്‌ഗഡിലെ കങ്കറിൽ നടന്ന ഐഇഡി സ്ഫോടനത്തിൽ ഒരു ബോർഡർ സെക്യൂരിറ്റി ഫോഴ്സ് കോൺസ്റ്റബിളിനും പോളിംഗ് ടീം അംഗങ്ങൾക്കും പരിക്കേറ്റു.
ബിഎസ്എഫിൻ്റെയും ജില്ലാ സേനയുടെയും സംയുക്ത സംഘം പോളിംഗ് ഉദ്യോഗസ്ഥരുമായി മാർബേഡയിൽ നിന്ന് റെംഗഘട്ടി രെങ്കഗൊണ്ടി പോളിംഗ് സ്റ്റേഷനിലേക്ക് പോകുന്ന വഴിയാണ് സ്‌ഫോടനം നടന്നത്.
ഛത്തിസ്ഗഡിൽ വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് സംഭവം. ബിഎസ്എഫ് കോൺസ്റ്റബിൾ പ്രകാശ് ചന്ദിൻ്റെ കാലുകൾക്ക് പരിക്കേറ്റു. രണ്ട് പോളിംഗ് ഓഫീസർമാർക്കും നിസാര പരിക്കേറ്റിട്ടുണ്ട്. മൂവരെയും ചികിത്സയ്ക്കായി ഛോട്ടേപേത്തിയയിലേക്ക് മാറ്റി.