സ്ഥാപനത്തിനെതിരേ അപകീർത്തികരമോ വ്യാജമോ ആയ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ നിയമനടപടി; ഐഐടി

എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഐഐടിയുടെ മുന്നറിയിപ്പ്
IIT Roorkee Warns Against False Information on spread social media

സ്ഥാപനത്തിനെതിരേ അപകീർത്തികരമോ വ്യാജമോ ആയ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ നിയമനടപടി; ഐഐടി

Updated on

ന്യൂഡൽഹി: തെറ്റായ സോഷ്യൽ മീഡിയ പ്രചരണങ്ങൾക്കെതിരേ മുന്നറിയിപ്പുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി). അപകീർത്തികരമോ തെറ്റായതോ ആയ വിവരങ്ങൾ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകൾക്കും വ്യക്തിക്കും എതിരേ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകികൊണ്ടാണ് റൂർക്കിയിലെ ഐഐടി സ്ഥാപനം ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയത്.

"ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പ്രശസ്തിയെ കളങ്കപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സോഷ്യൽ മീഡിയയിൽ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം പ്രചരിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം പ്രവർത്തനങ്ങളെ ഐഐടി റൂർക്കി ശക്തമായി അപലപിക്കുന്നു,'' ഐഐടിയുടെ എക്‌സ് പ്ലാറ്റ്ഫോമിൽ‌ ട്വീറ്റ് ചെയ്തു.

അപകീർത്തികരമോ തെറ്റായതോ ആയ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന ഏതൊരു വ്യക്തിക്കും ഗ്രൂപ്പിനുമെതിരെ എഫ്‌ഐആർ ഫയൽ ചെയ്യാനും നിയമനടപടികൾ സ്വീകരിക്കാനും ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനിച്ചതായി മുന്നറിയിപ്പിൽ പറയുന്നു. പ്രൊഫഷണൽ ധാർമികത, സ്ഥാപനപരമായ സമഗ്രത, അക്കാദമിക് മികവ് എന്നിവയുടെ ഉയർന്ന മാനദണ്ഡങ്ങൾ പാലിക്കാൻ ഐഐടി റൂർക്കി ഇപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും മുന്നറിയിപ്പിൽ പറയുന്നു.

എന്ത് സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നോട്ടീസ് പുറത്തിറക്കിയതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി‍യിട്ടില്ലെങ്കിലും ഒരു കോളെജ് ഫെസ്റ്റിൽ നൃത്തം ചെയ്യുന്ന ഐഐടി റൂർക്കി വിദ്യാർഥിനിയുടെ വീഡിയോ അടുത്തിടെ വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഈ വീഡിയോ സൃഷ്ടിച്ച വിവാദത്തെ പരാമർശിച്ചുള്ളതാണ് ഈ പ്രസ്താവന എന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ നിഗമനം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com