ക്ഷേത്രത്തിൽ അപമാനിക്കപ്പെട്ടെന്ന പ്രചാരണം തള്ളി ഇളയരാജ

തെറ്റായ വാർത്തകൾ വിശ്വസിക്കരുതെന്നും ഇളയ രാജ പറഞ്ഞു.
Ilayaraja denies claims of being insulted in temple
ഇളയരാജfile image
Updated on

ചെന്നൈ: ശ്രീവില്ലിപുത്തൂർ ആണ്ടാൾ ക്ഷേത്രത്തിൽ തനിക്ക് അപമാനം നേരിട്ടെന്ന റിപ്പോർട്ടുകൾ തള്ളി സംഗീത സംവിധായകൻ ഇളയ രാജ. ആത്മാഭിമാനം എവിടെയും അടിയറ വയ്ക്കുന്നയാളല്ല താനെന്നും തെറ്റായ വാർത്തകൾ വിശ്വസിക്കരുതെന്നും ഇളയ രാജ പറഞ്ഞു.

കഴിഞ്ഞ 15ന് വൈഷ്ണവ സന്ന്യാസി ത്രിദണ്ഡി ശ്രീമന്നാരായണ രാമാനുജ ചിന്ന ജീയാർ സ്വാമിക്കൊപ്പം വിരുദുനഗർ ജില്ലയിലെ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഇളയരാജയെ അർധമണ്ഡപത്തിൽ നിന്ന് ഇറക്കിവിട്ടതായി വിഡിയൊ പ്രചരിച്ചിരുന്നു.

എന്നാൽ, ശ്രീകോവിലിനു മുന്നിലുള്ള അർധമണ്ഡപത്തിൽ പൂജാരിമാർക്കും സന്ന്യാസിമാർക്കും മാത്രമാണു പ്രവേശനമെന്നു ക്ഷേത്രം അധികൃതരും തമിഴ്നാട് ഹിന്ദു മത ധർമ സ്ഥാപന വകുപ്പും വിശദീകരിച്ചു.

അർധമണ്ഡപത്തിലേക്കു കയറിയ ഇളയരാജയെ ഇക്കാര്യം അറിയിച്ചതോടെ അദ്ദേഹം പിൻവാങ്ങിയെന്നും ശ്രീകോവിലിനു മുന്നിൽ നിന്ന് ദർശനത്തിനു സൗകര്യമൊരുക്കിയെന്നും അധികൃതർ. ഇളയരാജയ്ക്കു ക്ഷേത്രത്തിൽ സ്വീകരണം നൽകിയിരുന്നെന്നും അധികൃതർ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com