ബംഗളൂരുവിലെ അനധികൃത കെട്ടിടങ്ങൾ പൊളിക്കും: ഡി.കെ. ശിവകുമാർ

കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു
Illegal buildings in Bengaluru will be demolished: D.K. Shivakumar
ഡി.കെ. ശിവകുമാർ
Updated on

ബംഗളൂരു: ബംഗളൂരുവിലെ അനധികൃത കെട്ടിടങ്ങൾ പൊളിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. അനധികൃത സ്വത്തുക്കളുടെ രജിസ്‌ട്രേഷൻ തടയുമെന്നും കൈയേറ്റങ്ങൾ നീക്കം ചെയ്യുമെന്നും അദേഹം വ‍്യക്തമാക്കി. 'അനധികൃത നിർമാണം തടയാൻ ബിബിഎംപി (ബ്രുഹത് ബംഗളൂരു മഹാനഗര പാലികെ), ബിഡിഎ (ബാംഗ്ലൂർ ഡെവലപ്‌മെന്‍റ് അതോറിറ്റി), ബിഎംആർഡിഎ (ബംഗളൂരു മെട്രൊപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്‍റ് അതോറിറ്റി) എന്നിവയ്ക്ക് അധികാരം നൽകാൻ ഞങ്ങളുടെ സർക്കാർ തീരുമാനിച്ചു. അനധികൃത സ്വത്തുക്കളുടെ രജിസ്ട്രേഷനും നിർത്തലാക്കും'.

അതേസമയം കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു. ബംഗളൂരുവിലെ വെള്ളപ്പൊക്കം തടയാൻ സ്റ്റോം വാട്ടർ ഡ്രെയിനുകൾ (എസ്‌ഡബ്ല്യുഡി) സഹിതം 300 കിലോമീറ്റർ റോഡുകൾ വികസിപ്പിക്കാൻ തീരുമാനിച്ചതായും ശിവകുമാർ വ‍്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com