

സുവേന്ദു അധികാരി
കോൽക്കത്ത: ദേശീയ സുരക്ഷ കണക്കിലെടുത്ത് പശ്ചിമ ബംഗാളിൽ അനധികൃതമായി കുടിയേറി താമസിച്ചു വരുകയായിരുന്നവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചുവെന്ന് മുഖ‍്യമന്ത്രി സുവേന്ദു അധികാരി.
നിയമസഭയിലാണ് 10,000ത്തിലധികം പേരെ തിരിച്ചയച്ചെന്ന് മുഖ‍്യമന്ത്രി വ‍്യക്തമാക്കിയത്. പുറത്താക്കൾ നടപടികൾക്കായി 12 ഹോൾഡിങ് സെന്‍ററുകളിൽ 1800 ഓളം പേർ കാത്തിരിക്കുകയാണെന്നും ഇക്കാര‍്യത്തിൽ ഇന്ത‍്യൻ പൗരന്മാർക്ക് ആശങ്ക വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര ആഭ‍്യന്തര മന്ത്രാലയത്തിന്‍റെ നിർദേശം അനുസരിച്ചാണ് അനധികൃതമായി കുടിയേറിയവരെ കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നത്. സംശയം തോന്നുന്നവരെ 30 ദിവസം ഹോൾഡിങ് സെന്‍ററുകളിൽ താമസിപ്പിക്കും. ശേഷം പൗരത്വം തെളിയിക്കാൻ കഴിയാത്തവരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ച ശേഷം ബിഎസ്എഫിന് കൈമാറി തിരിച്ചയക്കുമെന്നും മുഖ‍്യമന്ത്രി അറിയിച്ചു.