
ഡൽഹിയിൽ റെഡ് അലർട്ട്; കനത്ത മഴക്കും ഇടിമിന്നലിനും സാധ്യത
ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മഴ മുന്നറിയിപ്പ്. ശനിയാഴ്ച ഡൽഹിയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്.
നഗരത്തിലുടനീളമുള്ള ഗതാഗതത്തെയും ദൈനംദിന പ്രവർത്തനങ്ങളെയും ബാധിക്കാൻ സാധ്യതയുള്ളതിനാൽ ആളുകൾ വീടിനുള്ളിൽ തന്നെ തുടരാനും താഴ്ന്ന പ്രദേശങ്ങളോ വെള്ളക്കെട്ടുള്ള പ്രദേശങ്ങളോ ഒഴിവാക്കാനും അധികൃതർ നിർദേശിക്കുന്നു.