ജോലി സമയത്തിന് ശേഷം കോൾ എടുക്കണ്ട, വധശിക്ഷ നിർത്തലാക്കണം; സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ

''ജോലി സമയത്തിന് ശേഷം ജോലിയുമായി ബന്ധപ്പെട്ട കോളുകളിൽ നിന്നും ഇമെയിലുകളിൽ നിന്നും ജീവനക്കാരന് ഒഴിഞ്ഞ് നിൽക്കാനുള്ള അവകാശം''
important bills in lok sabha

ജോലി സമയത്തിന് ശേഷം ഫോൺ എടുക്കണ്ട, വധശിക്ഷ നിർത്തലാക്കണം; സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ

Updated on

ന്യൂഡൽഹി: വെള്ളിയാഴ്ച ചേർന്ന ലോക്സഭയുടെ മൺസൂൺ സെക്ഷനിൽ സുപ്രധാന ബില്ലുകൾ അവതരിപ്പിക്കപ്പെട്ടു. അതിൽ പ്രധാനപ്പെട്ട ഒന്നാണ് 'റൈറ്റ് ടു ഡിസ്കണക്റ്റ്'. ഇതിന് പുറമേ വധശിക്ഷ റദ്ദാക്കാനുള്ള ബില്ലും ആർത്തവാനുകൂല്യ ബില്ലുകളും അവതരിപ്പിക്കുപ്പെട്ടു

റൈറ്റ് ടു ഡിസ്കണക്റ്റ്

ഔദ്യോഗിക ജോലി സമയത്തിന് ശേഷം ശേഷവും അവധി ദിവസങ്ങളിലും ജോലിയുമായി ബന്ധപ്പെട്ട കോളുകളിൽ നിന്നും ഇമെയിലുകളിൽ നിന്നും ഓരോ ജീവനക്കാരനും ഒഴിഞ്ഞ് നിൽക്കാനുള്ള അവകാശമാണ് റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ. തൊഴിലാളി ക്ഷേമ അതോറിറ്റി സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള ഈ ബിൽ എൻസിപി എംപി സുപ്രിയ സുലെയാണ് അവതരിപ്പിച്ചത്.

ആർത്തവ അവധി

ആർത്തവസമയത്ത് സ്ത്രീകൾക്ക് ജോലിസ്ഥലത്ത് സൗകര്യങ്ങളും പിന്തുണയും നൽകാൻ ലക്ഷ്യമിടുന്നതാണ് മറ്റൊരു ബിൽ. വനിതാ ജീവനക്കാർക്ക് ആർത്തവ സമയത്ത് പ്രത്യേക ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന ഒരു നിയമം കൊണ്ടുവരാനാണ് ഈ ബിൽ ശ്രമിക്കുന്നത്. കോൺഗ്രസ് എംപി കാദിയം കാവ്യ അവതരിപ്പിച്ചതിന് സമാനമായി എൽജെപി എംപി ശാംഭവി ചൗധരിയും നിയമനിർമാണം അവതരിപ്പിച്ചു. ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ശമ്പളത്തോടുകൂടിയ ആർത്തവ അവധിയും, ഒപ്പം ആർത്തവ ശുചിത്വ സൗകര്യങ്ങളും മറ്റ് ആരോഗ്യ ആനുകൂല്യങ്ങളും ലഭ്യമാക്കുക എന്നിവയാണ് ബില്ലിലുള്ളത്.

വധശിക്ഷ നിർത്തലാക്കൽ

മറ്റൊന്ന് വധശിക്ഷ നിർത്തലാക്കണമെന്നാവശ്യപ്പെട്ടുള്ളതാണ്. എന്നാൽ ചില കേസുകളിൽ അത് ഒരു പ്രതിരോധമായി ആവശ്യമാണെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. ഡിഎംകെ എംപി കനിമൊഴി കരുണാനിധിയാണ് ബില്ല് അവതരിപ്പിച്ചത്. മുൻപ് നിയമ കമ്മീഷൻ, ജീവപര്യന്തം തടവിനേക്കാൾ ശക്തമായ പ്രതിരോധ ലക്ഷ്യം വധശിക്ഷ നൽകുന്നില്ല എന്ന് ചൂണ്ടിക്കാട്ടി, തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകൾ ഒഴികെയുള്ളവയിൽ വധശിക്ഷ ഘട്ടം ഘട്ടമായി നിർത്തലാക്കാൻ ശുപാർശ ചെയ്തിരുന്നു.

നീറ്റിൽ നിന്ന് ഒഴിവാക്കണം

ബിരുദ മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പ്രവേശന പരീക്ഷയിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് ബിൽ. കോൺഗ്രസ് എംപി മാണിക്കം ടാഗോർ അവതരിപ്പിച്ചു. ഈ വിഷയത്തിൽ വീണ്ടും തർക്കം ഉടലെടുത്തതിനെ തുടർന്നാണ് നിർദേശം. നീറ്റിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സർക്കാർ നിയമത്തിന് രാഷ്ട്രപതി അനുമതി നിഷേധിച്ചതിനെത്തുടർന്ന് തമിഴ്‌നാട് സർക്കാർ അടുത്തിടെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

മാധ്യമ പ്രവർത്തകർക്ക് സംരക്ഷണം

മാധ്യമപ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും അവർക്കും അവരുടെ സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനും അനുബന്ധ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കുന്നതിനും നിർദേശിക്കുന്നതാണ് ബില്ല്. സ്വതന്ത്ര എംപി വിശാൽദാദ പ്രകാശ്ബാപു പാട്ടീലാണ് ബില്ല് അവതരിപ്പിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com