മധ്യപ്രദേശിൽ നവരാത്രി ആഘോഷത്തിനിടെ വിശ്വാസികൾക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 പേർ മരിച്ചു, 40 പേർക്ക് പരുക്ക്

നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് റോഡരികിൽ നിൽക്കുകയും ഇരിക്കുകയും ചെയ്തിരുന്ന ഭക്തർക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു
The truck that caused the accident

അപകടമുണ്ടാക്കിയ ട്രക്ക്

Updated on: 

ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ നവരാത്രി ആഘോഷത്തിനിടെ ക്ഷേത്രത്തിന് സമീപം കാത്തുനിന്ന വിശ്വാസികൾക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 13 പേർ മരിച്ചു. 40 പേർക്ക് പരുക്കേറ്റു. ഞായറാഴ്ച പുലർച്ചെ 1.40ഓടെ ഷീതള മാതാ മന്ദിറിലേക്കുള്ള റോഡിലായിരുന്നു സംഭവം.

നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് റോഡരികിൽ നിൽക്കുകയും ഇരിക്കുകയും ചെയ്തിരുന്ന ഭക്തർക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ക്ഷേത്രത്തിന്‍റെ മതിലിൽ ഇടിച്ചാണ് വാഹനം നിന്നത്. നെല്ല് കയറ്റിയ ട്രക്കാണ് അപകടമുണ്ടാക്കിയത്. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് റോഡരികിൽ കാത്തുനിന്ന ഭക്തർക്കിടയിലേക്ക് ഇടിച്ചുകയറിയതായി ഗ്വാളിയോർ പൊലീസ് സൂപ്രണ്ട് ധരംവീർ യാദവ് പറഞ്ഞു.

പരുക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

logo
Metro Vaartha
www.metrovaartha.com