

കർണാടക വനംവകുപ്പ് നായാട്ടുകാരെ വെടിവച്ച് കൊന്ന സംഭവം തമിഴ്‌നാട് നിയമസഭയില്‍
ചെന്നൈ: കര്‍ണാടക വനംവകുപ്പ് അധികൃതർ ചാമരാജനഗറിലെ വനത്തിൽ വച്ച് മൂന്ന് നായാട്ടുകാരെ വെടിവച്ച് കൊന്ന സംഭവം തമിഴ്നാട് നിയമസഭയിലും ചർച്ചയായി. ചൊവ്വാഴ്ച സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് തമിഴ്നാട് നിയമസഭാ അംഗങ്ങള്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചു.
ഓഗസ്റ്റ് 15ന് പുലർച്ചെ കാവേരി വന്യജീവി സങ്കേതത്തിൽ വച്ച് ഉണ്ടായ വനംവകുപ്പിന്‍റെ വെടിവയ്പ്പിൽ കർണാടകയിലെ ചാമരാജനഗര്‍ ജില്ലയിലെ ഹാനൂര്‍ താലൂക്ക് നിവാസികളായ ആന്‍റണി സാമി, ജോണ്‍ റോസ് പീറ്റര്‍, കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തെ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ശക്തമായി അപലപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കര്‍ണാടക വനംവകുപ്പ് നല്‍കിയ വിശദീകരണം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഭവത്തില്‍ ഉന്നതതല സമിതി അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് മുഖ്യമന്ത്രി വിജയ് ഞായറാഴ്ച രാത്രി സമൂഹമാധ്യമത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.