
രാജസ്ഥാനിൽ വാഹനാപകടം; 7 കുട്ടികൾ ഉൾപ്പെടെ 11 പേർ മരിച്ചു
ജയ്പൂര്‍: രാജസ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ കുട്ടികൾ ഉൾപ്പെടെ 11 പേർ മരിച്ചു. ദൗസ ജില്ലയിലെ ബാപ്പിയില്‍ പാസഞ്ചര്‍ പിക്കപ്പ് വാനും ട്രെയ്‌ലര്‍ ട്രക്കും കൂട്ടിയിടിച്ചാണ് ആപകടമുണ്ടായത്. തീർഥാടകര്‍ സഞ്ചരിച്ച പിക്കപ്പ് വാനാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ 7 കുട്ടികളും 3 സ്ത്രീകളും ഉള്‍പ്പെടുന്നു. 12 ഓളം പേർക്ക് പരുക്കേറ്റു. ആറും ഏഴും വയസു മാത്രമുള്ള കുട്ടികളാണ് മരിച്ചതെന്നാണ് റിപ്പോർട്ട്.
ദൗസ-മനോഹർപുർ ഹൈവേയില്‍ ബസ്ദി ബൈപാസ് പാലത്തിനു സമീപം ബുധനാഴ്ച പുലർച്ചെ 3 മണിയോടെയായിരുന്നു അപകടം. ഖാട്ടു ശ്യാം ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന യുപി സ്വദേശികളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇവർ സഞ്ചരിച്ച പിക്അപ്പ് വാൻ നിർത്തിയിട്ടിരുന്ന കണ്ടെയ്നറിൽ ഇടിച്ചുകയറുകയായിരുന്നു.
അപകടസമയത്ത് വാനില്‍ 22 പേരുണ്ടായിരുന്നു ഉണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. 10 പേർ സംഭവസ്ഥലത്തുതന്നെയും ഒരു സ്ത്രീ ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്. പരുക്കേറ്റവരെ ദൗസ ജില്ലാ ആശുപത്രിയിലും ഗുരുതരമായി പരുക്കേറ്റ 9 പേരെ വിദഗ്ധ ചികിത്സയ്ക്കായി ജയ്പുരിലേക്ക് കൊണ്ടുപോയതായും ജില്ലാ കളക്റ്റര്‍ ദേവേന്ദ്രകുമാര്‍ അറിയിച്ചു.