അക്കൗണ്ടുകൾ മരവിപ്പിക്കരുതെന്ന ഹർജി തള്ളി ഇൻകം ടാക്സ് ട്രൈബ്യൂണൽ; കോൺഗ്രസിന് തിരിച്ചടി

അക്കൗണ്ട് മരവിപ്പിച്ചാൽ ബില്ലുകൾ മാറാൻ സാധിക്കില്ലെന്നും ശമ്പളം നൽകാൻ സാധിക്കത്തില്ലെന്നും പാർട്ടി അറിയിച്ചു
അക്കൗണ്ടുകൾ മരവിപ്പിക്കരുതെന്ന ഹർജി തള്ളി ഇൻകം ടാക്സ് ട്രൈബ്യൂണൽ; കോൺഗ്രസിന് തിരിച്ചടി
Updated on

ന്യൂഡൽഹി: കോൺഗ്രസ് ബാങ്ക് അക്കൗണ്ടുകൾക്കെതിരായ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഇൻകം ടാക്സ് ട്രൈബ്യൂണൽ തള്ളി. ലോക്സഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിനിടയിലാണ് കോൺഗ്രസിന് തിരിച്ചടി

2018-19 വർഷത്തേക്ക് 210 കോടി രൂപ നികുതി അക്കൗണ്ടുകൾ അടയ്ക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരിയിൽ പാർട്ടിയുടെ നാല് അക്കൗണ്ടുകൾ ആദായനികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. ഈ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പാർട്ടി ട്രൈബ്ര്യൂണലിനെ സമീപിച്ചത്.

അതേസമയം, അക്കൗണ്ട് മരവിപ്പിച്ചാൽ ബില്ലുകൾ മാറാൻ സാധിക്കില്ലെന്നും ശമ്പളം നൽകാൻ സാധിക്കത്തില്ലെന്നും പാർട്ടി അറിയിച്ചു. വാദം കേൾക്കാനിരിക്കെ ആദായനികുതി വകുപ്പ് കോൺഗ്രസിന്‍റെ മൂന്ന് അക്കൗണ്ടുകളിൽ നിന്ന് 65 കോടി രൂപ പിൻവലിച്ചതായി കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ ആരോപിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com