ബിബിസി റെയ്ഡ്: ക്രമക്കേട് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ്

വിദേശത്തെ സ്ഥാപനങ്ങളുമായി നടത്തിയ പണമിടപാടിന്‍റെ നികുതി അടച്ചിട്ടില്ലെന്നും വ്യക്തമാക്കി
ബിബിസി റെയ്ഡ്: ക്രമക്കേട് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ്
Updated on

ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ ക്രമക്കേട് നടത്തിയതായി ആദായ നികുതി വകുപ്പ്. ബിബിസി കാണിക്കുന്ന വരുമാനവും ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ തോതും ആനുപാതികമല്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. വിദേശത്തെ സ്ഥാപനങ്ങളുമായി നടത്തിയ പണമിടപാടിന്‍റെ നികുതി അടച്ചിട്ടില്ലെന്നും അറിയിച്ചു. വാർത്താക്കുറിപ്പിലൂടെയാണ് ആദായ നികുതി വകുപ്പിന്‍റെ പ്രതികരണം.

ചൊവ്വാഴ്ച മുതലാണു ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്. മൂന്നു ദിവസത്തോളം പരിശോധന നീണ്ടു. പരിശോധനയോട് പൂർണമായും സഹകരിക്കുമെന്നു ബിബിസിയും വ്യക്തമാക്കിയിരുന്നു. നിയമപരമായ പരിശോധനയാണു നടന്നതെന്നും നികുതി വകുപ്പ് അറിയിച്ചു.

ബിബിസിയുടെ രേഖകൾ ആവശ്യപ്പെട്ടപ്പോൾ മനപൂർവം വൈകിച്ചുവെന്നും ആദായനികുതി വകുപ്പ് ആരോപിക്കുന്നു. പരിശോധനയിൽ ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തതായും, ഡാറ്റ പകർത്തിയെടുത്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ എന്ന ബിബിസി ഡോക്യുമെന്‍ററി ഇന്ത്യയിൽ നിരോധിച്ചതിനു പിന്നാലെയാണു റെയ്ഡ് നടന്നത്. റെയ്ഡിനെതിരെ വിമർശനവും ഉയർന്നിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com