ബാദ്ഷാപുർ എംഎൽഎ രാകേഷ് ദൗലത്താബാദ് അന്തരിച്ചു

2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ച രാകേഷ് പിന്നീട് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു.
എംഎൽഎ രാകേഷ് ദൗലത്താബാദ്
എംഎൽഎ രാകേഷ് ദൗലത്താബാദ്

ഗുരുഗ്രാം: ബാദ്ഷാപുർ എംഎൽഎ രാകേഷ് ദൗലത്താബാദ് ഹൃദയാഘാതം മൂലം അന്തരിച്ചു. 45 വയസ്സായിരുന്നു. ശനിയാഴ്ച രാവിലെയോടെ അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിത്സയ്ക്കിടെയാണ് മരണം സ്ഥിരീകരിച്ചത്.

2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ച രാകേഷ് പിന്നീട് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു.

എംഎൽഎയുടെ അപ്രതീക്ഷിത മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി. ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി, മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ എന്നിവരും സമൂഹമാധ്യമത്തിലൂടെ അനുശോചനം രേഖപ്പെടുത്തി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com