മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരേ ഇന്ത്യ സഖ്യം; ഇംപീച്ച് ചെയ്യാൻ ഇരുസഭകളിലും നോട്ടീസ്

7 ആരോപണങ്ങളാണ് കമ്മീഷണർക്കെതിരേ ഇന്ത്യ സഖ്യം ഉന്നയിച്ചിരിക്കുന്നത്
India alliance against Chief Election Commissioner; Notices in both houses to impeach

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ

Updated on

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ ഇന്ത്യ സഖ്യം നോട്ടീസ് നൽകി. ലോക്സഭയിലും രാജ്യസഭ‍യിലും പ്രത്യേകം നോട്ടീസുകളാണ് നൽകിയത്. 130 പേർ ലോക്സഭയിൽ നിന്നും 63 പേർ രാജ്യസഭയിൽ നിന്നും നോട്ടീസ് ഒപ്പിട്ടിട്ടുണ്ട്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യാൻ ആവശ്യപ്പെടുന്ന നോട്ടീസ് സഭയിലെത്തുന്നത് ഇത് ആദ്യമായാണെന്നാണ് വിവരം.

7 ആരോപണങ്ങളാണ് കമ്മീഷണർക്കെതിരേ ഇന്ത്യ സഖ്യം ഉന്നയിച്ചിരിക്കുന്നത്. പക്ഷാപാതപരമായ പെരുമാറ്റം, തെരഞ്ഞെടുപ്പ് തട്ടിപ്പ് തടസപ്പെടുത്തൽ തുടങ്ങിയ ആരോപണങ്ങളാണ് നോട്ടീസിലുള്ളത്.

logo
Metro Vaartha
www.metrovaartha.com