തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി; ഡിസംബർ 6 ന് യോഗം വിളിച്ച് ഇന്ത്യാ മുന്നണി

നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ അന്തിമ ഘടത്തിലേക്ക് കടക്കുമ്പോൾ കനത്ത തിരിച്ചടിയാണ് കോൺഗ്രസിന് നേരിടേണ്ടി വരുന്നത്
തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി; ഡിസംബർ 6 ന് യോഗം വിളിച്ച് ഇന്ത്യാ മുന്നണി
Updated on

ന്യൂഡൽഹി: മധ്യ പ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും ബിജെപി വിജയം ഉറപ്പിച്ചിരിക്കെ ചൊവ്വാഴ്ച യോഗം വിളിച്ച് ഇന്ത്യാ മുന്നണി.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് ഡൽഹിയിലെ സ്വവസതിയിൽ മുന്നണി നേതാക്കളുടെ യോഗം വിളിച്ചത്.

നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോൾ കനത്ത തിരിച്ചടിയാണ് കോൺഗ്രസിന് നേരിടേണ്ടി വരുന്നത്. 4 ൽ 3 സംസ്ഥാനങ്ങളിലും ബിജെപി വൻ മുന്നേറ്റമാണ് നടത്തുന്നത്. തെലങ്കാനയിൽ മാത്രമാണ് കോൺഗ്രസിന് ആശ്വസം. മധ്യപ്രദേശിൽ തുടർ ഭരണം ഉറപ്പായിരിക്കുകയാണ് ബിജെപി, രാജസ്ഥാനിലും ഛത്തീസ്ഗഢിലും ബിജെപി കേവല ഭൂരിപക്ഷം മറികടന്ന് മുന്നേറുകയാണ്.

Trending

No stories found.

Latest News

No stories found.