28 പ്രതിപക്ഷ പാർട്ടികൾ അണിനിരന്ന് ഇന്ത്യ മുന്നണിയുടെ ഡൽഹി മഹാറാലി; വേദിയിൽ കെജ്രിവാളിന്റെ സന്ദേശവുമായി ഭാര്യ

കോൺഗ്രസ് നേതാക്കളായ രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, അഖിലേഷ് യാദവ് അടക്കം പ്രധാന നേതാക്കളെല്ലാം രാം ലീല മൈതാനത്തിൽ നടക്കുന്ന മഹാറാലിയിൽ അണിചേരും
28 പ്രതിപക്ഷ പാർട്ടികൾ അണിനിരന്ന് ഇന്ത്യ മുന്നണിയുടെ ഡൽഹി മഹാറാലി; വേദിയിൽ  കെജ്രിവാളിന്റെ സന്ദേശവുമായി ഭാര്യ

ന്യൂഡൽഹി: മോദി സർക്കാരിനെതിരെ ഇന്ത്യ സഖ്യം പ്രഖ്യാപിച്ച മഹാറാലിയിൽ അണിനിരന്ന് 28 പ്രതിപക്ഷ പാർട്ടികൾ. കോൺഗ്രസ് നേതാക്കളായ രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, അഖിലേഷ് യാദവ് അടക്കം പ്രധാന നേതാക്കളെല്ലാം രാം ലീല മൈതാനത്തിൽ നടക്കുന്ന മഹാറാലിയിൽ അണിചേരും. ഇവർക്കൊപ്പം കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളും ഹേമന്ത് സോമന്റെ ഭാര്യ കൽപ്പനയും വേദിയിൽ എത്തും.

വ്യക്തമായ കാരണങ്ങൾ ഇല്ലാതെയാണ് കെജ്രിവാളിനെ ജയിലിട്ടിരിക്കുന്നതെന്നും നീതി വേണമെന്നും എത്തിയ ഭാര്യ സുനിത ആവശ്യപ്പെട്ടു. ജയിലിൽ കഴിയുന്ന കെജ്രിവാളിന്റെ സന്ദേശം സുനിത വായിച്ചു.

''ഒരു പുതിയ രാഷ്ട്ര നിർമ്മാണത്തിന് എല്ലാവരുടെയും പിന്തുണ തേടുകയാണ്. ജയിലിൽ കഴിയുമ്പോഴും ചിന്ത രാജ്യത്തെ കുറിച്ചാണ് ഇന്ത്യ സഖ്യം എന്നത് വെറും വാക്കല്ല ഹൃദയമാണ് ആത്മാവാണ് സ്വേച്ഛാധിപത്യത്തിനെതിരെ പോരാട്ടം തുടരുകയാണ് ''- സന്ദേശത്തിൽ കെജ്രിവാൾ വ്യക്തമാക്കുന്നു.

കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരും. ബിജെപിയുടെ മൂന്ന് സഖ്യകക്ഷികളാണ് ഇഡിയും സിബിഐയും ആദായനികുതി വകുപ്പും. ഒരു സർക്കാരിനും ഏകാധിപത്യ നടപടികൾ ഏറെക്കാലം തുടരാനാവില്ല. അഴിമതിക്കാരായ നേതാക്കൾ ബി ജെ പിയിൽ ചേരുന്നു. വാഷിംഗ് മെഷീൻ്റെ പണിയെടുത്ത് ബിജെപി അവരെ വെളുപ്പിക്കുന്നു. കർഷകരെ തീവ്രവാദികളാക്കുന്ന സർക്കാരാണിത്. ഏകാധിപത്യ സർക്കാരിനെ പുറത്താക്കും. ഇനിയൊരിക്കലും ഇവർ അധികാരത്തിൽ തിരികെ വരാൻ പാടില്ല. ഒരു കാരണവുമില്ലാതെ നേതാക്കളെ ജയിലിലിടുന്നുവെന്ന് മെഹബൂബ മുഫ്തിയും പറഞ്ഞു. 

Trending

No stories found.

Latest News

No stories found.