

ജ്ഞാനേഷ് കുമാറിന്‍റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാ സഖ്യം; തിങ്കളാഴ്ച ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തും
file image
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ഇന്ത്യാസഖ്യം. തിങ്കളാഴ്ച സുപ്രീംകോടതി ചീഫ് ജസ്റ്റീസുമായി ഇന്ത്യാസഖ്യം നേതാക്കൾ കൂടിക്കാഴ്ച നടത്തും.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജ്യത്ത് സൃഷ്ടിച്ച സംഘർഷസാഹചര്യം ചീഫ് ജസ്റ്റിസിനെ ധരിപ്പിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.
അതേസമയം, രാജ്യതലസ്ഥാനത്ത് ഡൽഹി പൊലീസ് പ്രതിഷേധക്കാരെ അതിക്രൂരമായി ആക്രമിക്കുകയാണ്. പ്രതിഷേധവുമായി എത്തുന്ന വിദ്യാർഥികളെയും മറ്റ് നേതാക്കളെയും മാധ്യമപ്രവർത്തകരെയുമടക്കം മർദിക്കുന്നതിന്‍റെയും കസ്റ്റഡിയിലെടുക്കുന്നതിന്‍റെയും ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ഇതൊരു തുടക്കം മാത്രമാണെന്നും സിജെപി പ്രതികരിച്ചു.