പ്രധാന നേതാക്കൾക്ക് അസൗകര്യം; ബുധനാഴ്ച നടക്കാനിരുന്ന ഇന്ത്യ മുന്നണി യോഗം മാറ്റി

പ്രധാനപ്പെട്ട നേതാക്കൾ അസൗകര്യം അറിയിച്ചതോടെയാണ് യോഗം മാറ്റാൻ തീരുമാനിച്ചത്
India Alliance
India Alliance
Updated on

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്യാനായി ഇന്ത്യ മുന്നണി ബുധനാഴ്ച ഡൽഹയിൽ ചോരാനിരുന്ന യോഗം മാറ്റി.ഈ മാസം 18ന് യോഗം ചേരുമെന്നാണ് സൂചന. പ്രധാനപ്പെട്ട നേതാക്കൾ അസൗകര്യം അറിയിച്ചതോടെയാണ് യോഗം മാറ്റാൻ തീരുമാനിച്ചത്.

ജെഡിയു നേതാവ് നിതീഷ് കുമാർ, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് മേധാവിയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവരാണ് അസൗകര്യം അറിയിച്ച് രംഗത്തെത്തിയത്.

അതേസമയം, പാർലമെന്‍ററി പാർട്ടി നേതാക്കളുടെ യോഗം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഇന്ന് വൈകിട്ട് നടക്കും. തെലങ്കാന മുഖ്യമന്ത്രിയെ തീരുമാനിക്കുകയാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. രാഹുൽ ഗാന്ധി, കെ.സി വേണു ഗോപാൽ, ഡി.കെ. ശിവകുമാർ അടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.

Trending

No stories found.

Latest News

No stories found.