മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറെ ഇംപീച്ച് ചെയ്യാൻ ഇന്ത്യ സഖ്യം

സുപ്രീം കോടതി ജസ്റ്റിസിനെ ഇംപീച്ച് ചെയ്യുന്നതിന് സമാനമായ നടപടികളാണ് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറെ ഇംപീച്ച് ചെയ്യുന്നതിനും പൂർത്തിയാക്കേണ്ടത്.
INDIA alliance to impeach chief election commissioner

ഗ്യാനേഷ് കുമാർ

Updated on

ന്യൂഡൽഹി: വോട്ട് കൊളള ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കവുമായി പ്രതിപക്ഷമായ ഇന്ത്യ സ‌ഖ്യം. പ്രതിപക്ഷ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തിരിക്കുന്നത്. ഇതു സംബന്ധിച്ച നോട്ടീസ് ഇരു സഭകളിലും നൽകിയേക്കും. ബിഹാറിലെ വോട്ടർ പട്ടികയിലെ ക്രമക്കേട് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരിക്കും നടപടി.

സുപ്രീം കോടതി ജസ്റ്റിസിനെ ഇംപീച്ച് ചെയ്യുന്നതിന് സമാനമായ നടപടികളാണ് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറെ ഇംപീച്ച് ചെയ്യുന്നതിനും പൂർത്തിയാക്കേണ്ടത്. ഇരു സഭകളിലും മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പ്രമേയം പാസ്സാകണം. എന്നാൽ നിലവിൽ അത്രയും അംഗങ്ങൾ ഇന്ത്യസഖ്യത്തിന് സഭയിൽ ഇല്ലെന്നുള്ളത് ശ്രദ്ധേയമാണ്.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് വോട്ട് കൊള്ള ആരോപണം ഉന്നയിച്ചത്. ഇതിനു പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണം നൽകിക്കൊണ്ട് തെരഞ്ഞെടുപ്പു കമ്മിഷൻ വിശദമായ വാർത്താസമ്മേളനം നടത്തിയിരുന്നു. എന്നാൽ രാഹുൽ ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും കമ്മിഷൻ ഇനിയും ഉത്തരം നൽകിയിട്ടില്ലെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com