

യുഎസുമായി 10 വർഷത്തെ പ്രതിരോധ കരാറിൽ ഇന്ത്യ ഒപ്പുവച്ചു
ന്യൂഡൽഹി: പ്രതിരോധ രംഗത്ത് തന്ത്രപരമായ സഹകരണം കൂടുതൽ ശക്തമാക്കുന്നതിന് ഇന്ത്യയും യുഎസും കരാർ ഒപ്പുവച്ചു. ക്വലാലംപുരിൽ ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും യുഎസ് പ്രതിരോധ സെക്രട്ടറഫി പീറ്റർ ഹെഗ്സെത്തുമാണ് 10 വർഷത്തെ പ്രതിരോധ ചട്ടക്കൂട് ഉടമ്പടിയിൽ ഒപ്പുവച്ചത്. തീരുവ യുദ്ധത്തിന്‍റെ പേരിൽ ഉഭയകക്ഷി ബന്ധം വഷളായിരിക്കെയാണു സുപ്രധാന കരാർ.
ഇന്ത്യയും യുഎസുമായി ഇപ്പോഴുള്ള പ്രതിരോധ പങ്കാളിത്തം പുതിയ മേഖലകളിലേക്കു വ്യാപിപ്പിക്കാൻ കരാർ സഹായിക്കുമെന്നു രാജ്നാഥ് സിങ് സമൂഹമാധ്യമത്തിൽ കുറിച്ചു. ഇന്ത്യ- യുഎസ് പ്രതിരോധ ബന്ധത്തിന്‍റെ സമഗ്ര മണ്ഡലത്തിനും നയപമായ ദിശാബോധം നൽകുന്നതാണു കരാറെന്നും ഉഭയകക്ഷി ബന്ധത്തിൽ പുതിയ സ്തംഭമാണിതെന്നും രാജ്നാഥ്.
പ്രാദേശിക സ്ഥിരതയുടെയും പ്രതിരോധത്തിന്‍റെയും മൂലക്കല്ലാണിതെന്നു ഹെഗ്സെത്ത് പറഞ്ഞു. ആസിയാൻ രാജ്യങ്ങളുടെ സമ്മേളനത്തിനെത്തിയതാണ് ഇരു നേതാക്കളും.
