പാക്കിസ്ഥാന് വായ്പ നൽകാനുള്ള ഐഎംഎഫ് നീക്കത്തിനെതിരേ ആഞ്ഞടിച്ച് ഇന്ത്യ; വോട്ടെടുപ്പ് ബഹിഷ്കരിച്ചു

പാക്കിസ്ഥാന് നൽകുന്ന പണം അവർ ഉപയോഗിക്കുന്നത് ഭീകരാക്രമണത്തിനാണെന്നും ഐഎംഎഫ് യോഗത്തിൽ ഇന്ത്യ കുറ്റപ്പെടുത്തി
india asks imf to not lend money to pakistan refrained from voting

പാക്കിസ്ഥാന് വായ്പ നൽകാനുള്ള ഐഎംഎഫ് നീക്കത്തിനെതിരേ ആഞ്ഞടിച്ച് ഇന്ത്യ; വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു

Updated on

ന്യൂഡൽഹി: പാക്കിസ്ഥാന് വായ്പ നൽകാനുള്ള അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) തീരുമാനത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. പാക്കിസ്ഥാന് നൽകുന്ന പണം ഉപയോഗിക്കുന്നത് ഭീകരാക്രമണത്തിനാണെന്നും ഐഎംഎഫ് യോഗത്തിൽ ഇന്ത്യ കുറ്റപ്പെടുത്തി. ഇതു സംബന്ധിച്ച വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടു നിന്നു.

വാഷിങ്ടണിൽ ചേർന്ന യോഗത്തിലാണ് ഇന്ത്യ നിലപാടറിയിച്ചത്. പാക്കിസ്ഥാനു നൽകുന്ന പണം കൃത്യമായി വിനി‌യോഗിക്കപ്പെടുന്നില്ലെന്നും, വലിയ അഴിമതികൾ പദ്ധതി നിർവഹണത്തിൽ നടക്കുന്നുണ്ടെന്നും ഇന്ത്യ ആരോപിച്ചു. ലഷ്കർ-ഇ-തൊയ്ബ, ജെയ്ഷെ-ഇ-മുഹമ്മദ് തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകൾക്കാണ് പാക്കിസ്ഥാനു ലഭിക്കുന്ന തുക പരോക്ഷമായി ലഭിക്കുന്നതെന്നും ഇന്ത്യ ആരോപിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com