

പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു; 16 പാക്കിസ്ഥാൻ യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ
file image
ശ്രീനഗർ: പഹൽഗാം ആക്രമണത്തിനു ശേഷം വർഗീയമായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച 16 പാക്കിസ്ഥാൻ യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ. മുൻ ക്രിക്കറ്റ് താരങ്ങളായ ഷോയിബ് അക്തറുടെയും ബാസിത് അലിയുടെയും ചാനലുകൾ ഇതിൽ ഉൾപ്പെടുന്നു.
പഹൽഗാം ഭീകരാക്രമണം കഴിഞ്ഞ് ദിവസങ്ങൾക്കു ശേഷം ആഭ്യന്തര മന്ത്രാലയത്തിന്‍റെ ശുപാർശ പ്രകാരമാണ് നടപടി.
ജമ്മു കശ്മീരിലെ പ്രശസ്ത വിനോദസഞ്ചാര നഗരമായ പഹൽഗാമിലെ ബൈസരൻ പുൽമേട്ടിലാണ് ഭീകരാക്രമണം നടന്നത്.
2019 ലെ പുൽവാമ ആക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാരുടെ ജീവൻ അപഹരിച്ചതിന് ശേഷം മേഖലയിൽ നടന്ന ഏറ്റവും മാരകമായ ആക്രമണങ്ങളിൽ ഒന്നായിരുന്നു ഇത്.