ബിബിസി പഞ്ചാബിയുടെ ട്വിറ്റർ അക്കൗണ്ടിന് വിലക്കേർപ്പെടുത്തി ഇന്ത്യ

കൂടാതെ പഞ്ചാബിൽ നിന്നുള്ള നിരവധി മാധ്യമപ്രവർത്തകരുടെ ട്വിറ്റർ അക്കൗണ്ടിനും വിലക്ക് ഏർപ്പെടുത്തി
ബിബിസി പഞ്ചാബിയുടെ ട്വിറ്റർ അക്കൗണ്ടിന് വിലക്കേർപ്പെടുത്തി ഇന്ത്യ
Updated on

ന്യൂഡൽഹി: ബിബിസി പഞ്ചാബിയുടെ ട്വിറ്റർ അക്കൗണ്ടിന് വിലക്കേർപ്പെടുത്തി ഇന്ത്യ. അമൃത്പാൽ സിങ്, സിഖ് പ്രതിഷേധ വാർത്തകളുമായി ബന്ധപ്പെട്ടാണ് നടപടി. അധികൃതരുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് ട്വിറ്റർ അറിയിച്ചു.

കൂടാതെ പഞ്ചാബിൽ നിന്നുള്ള നിരവധി മാധ്യമപ്രവർത്തകരുടെ ട്വിറ്റർ അക്കൗണ്ടിനും വിലക്ക് ഏർപ്പെടുത്തി. ഇന്ത്യൻ എക്‌സ്പ്രസിന്‍റെ റിപ്പോർട്ടർ കമൽദീപ് സിംഗ് ബ്രാർ, പ്രോ പഞ്ചാബ് ടിവിയുടെ ബ്യൂറോ ചീഫ് ഗഗൻദീപ് സിംഗ്, സ്വതന്ത്ര പത്രപ്രവർത്തകനായ സന്ദീപ് സിംഗ്, കനേഡിയൻ രാഷ്ട്രീയക്കാരനായ ജഗ്മീത് സിംഗ്, സിമ്രൻജീത് സിംഗ് മാൻ എന്നിവരുടെ ട്വിറ്റർ ഹാൻഡിലുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com