അശ്ലീല ഉള്ളടക്കം; 25 പ്ലാറ്റ്‌ഫോമുകൾ നിരോധിച്ചു

കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്‍റേതാണ് നടപടി
india bans explicit content ott platforms

അശ്ലീല ഉള്ളടക്കം; 25 ഓളം പ്ലാറ്റ്ഫോമുകൾ കേന്ദ്രം നിരോധിച്ചു

Representative image

Updated on

ന്യൂഡൽഹി: അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ചതിന് നിരവധി ഒടിടി ആപ്പുകൾക്കും വെബ്സൈറ്റുകൾക്കും നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ഇവയുടെ പ്രദർശനം തടയുന്നത് സംബന്ധിച്ച് ഇന്‍റർനെറ്റ് സേവന ദാതാക്കൾക്ക് നിർദേശം നൽകുകയും ചെയ്തു. 25 ഓളം ആപ്പുകൾ നിരോധിച്ചതായാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്‍റെതാണ് നടപടി. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ നിയന്ത്രിക്കുന്നതിനും ഓൺലൈനിൽ പ്ലാറ്റ്ഫോമുകളിൽ മേശം ഉള്ളടക്കം തടയുന്നതിനുമായണ് നടപടി.

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ULLU, ALTT, X (ട്വിറ്റർ), ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, തുടങ്ങിയവയ്ക്കും കേന്ദ്രം നോട്ടീസ് നൽകിയതായാണ് വിവരം. അശ്ലീല ഉള്ളടക്കങ്ങൾ ബന്ധപ്പെട്ട് സുപ്രീം കോടതി കഴിഞ്ഞ ദിവസം വിമർശനം ഉന്നയിച്ചിരുന്നു. ഞങ്ങൾക്കൊന്നും ചെയ്യാനാവില്ലെന്നും ഇതിനെതിരേ പ്രവർത്തിക്കാനാവുന്നത് സർക്കാരിനാണെന്നും കോടതി പറഞ്ഞിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com