പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണി; ജമ്മു കശ്മീരിൽ 2 സംഘടനകൾക്ക് നിരോധനം

ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഈ സംഘടനകൾ ഭീഷണി ഉയർത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് കാട്ടിയാണ് നിരോധനം
india bans jammu kashmir 2 groups

Amit Shah

file image

Updated on

ന്യൂഡൽഹി: ജമ്മു കശ്മീരിലെ 2 സംഘനകൾക്ക് നിരോധനം. മിർജവായിസ് ഉമർ ഫാറൂഖ് നേതൃത്വം നൽകുന്ന ആക്ഷൻ കമ്മിറ്റി (AAC) മസ്രൂർ അബ്ബാസ് അൻസാരി നേതൃത്വം നൽകുന്ന ജമ്മു-കശ്മീർ ഇത്തിഹാദുൽ മുസ്ലിമീൻ (JKIM) എന്നീ സംഘടകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്.

ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഈ സംഘടനകൾ ഭീഷണി ഉയർത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് കാട്ടിയാണ് നിരോധനം. അക്രമപ്രേരണ, ഇന്ത്യൻ ഭരണകൂടത്തിനെതിരേ വിദ്വേഷം വളർത്തൽ, സായുധ ആക്രമണങ്ങൾ‌ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ഈ സംഘടനയ്ക്കെതിരേ ചുമത്തിയിട്ടുണ്ട്. 5 വർഷത്തേക്കാണ് വിലക്ക്. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com