
രൺധീർ ജയ്സ്വാൾ
ന്യൂഡൽഹി: പാക് സേനാ മേധാവി അസിം മുനീർ നടത്തുന്ന ആണവായുധ ഭീഷണിക്ക് ഇന്ത്യയുടെ ശക്തമായ മറുപടി. പാക്കിസ്ഥാൻ ഏതു തരത്തിലുള്ള സാഹസത്തിനു തുനിഞ്ഞാലും ഓപ്പറേഷൻ സിന്ദൂറിൽ കിട്ടിയതുപോലെ വേദനിക്കുന്ന പ്രത്യാഘാതം നേരിടേണ്ടിവരുമെന്നു വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ മുന്നറിയിപ്പു നൽകി.
സ്വന്തം തോൽവി മറച്ചുവയ്ക്കാനാണ് പാക്കിസ്ഥാൻ നിരന്തരം ഇന്ത്യാ വിരുദ്ധത പറയുകയും വെല്ലുവിളി നടത്തുകയും ചെയ്യുന്നതെന്നും ജയ്സ്വാൾ.