ഇന്ത‍്യാ മുന്നണിയുടെ പ്രതിഷേധം; രാംലീല മൈതാനത്ത് 3000 പൊലീസ് ഉദ‍്യോഗസ്ഥരെ വിന‍്യസിക്കും

പ്രതിഷേധത്തിനിടെ എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടാകുന്ന പക്ഷം രാഷ്ട്രീയ നേതാക്കളെ ഉടൻ തന്നെ സുരക്ഷിതമായി മാറ്റാൻ പ്രത‍്യേക പദ്ധതി തയാറാക്കിയതായി രണ്ട് പൊലീസ് ഉദ‍്യോഗസ്ഥർ പറഞ്ഞു.
india bloc protest november 1 update

രാംലീല മൈതാനം

Updated on: 

ന‍്യൂഡൽഹി: നവംബർ ഒന്നിന് ഡൽ‌ഹിയിലെ രാംലീല മൈതാനത്ത് ഇന്ത‍്യാ മുന്നണി നടത്താനിരിക്കുന്ന റാലിക്ക് എത്തുന്നവർ ജന്തർ മന്തറിലേക്കോ മറ്റു നിയന്ത്രിത മേഖലകളിലേക്കോ പ്രവേശിക്കുന്നത് തടയാൻ റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും സുരക്ഷാ ഉദ‍്യോഗസ്ഥരെ വിന‍്യസിക്കുകയും ചെയ്യും.

ഇതുകൂടാതെ പ്രതിഷേധത്തിനിടെ എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടാകുന്ന പക്ഷം രാഷ്ട്രീയ നേതാക്കളെ ഉടൻ തന്നെ സുരക്ഷിതമായി മാറ്റാൻ പ്രത‍്യേക പദ്ധതി തയാറാക്കിയതായി രണ്ട് പൊലീസ് ഉദ‍്യോഗസ്ഥർ പറഞ്ഞു.

ജന്തർ മന്തറിനെ പ്രതിഷേധ വേദിയെന്ന പദവിയിൽ നിന്നും നേരത്തെ ഒഴിവാക്കുകയും മറ്റു മൂന്ന് ഇടങ്ങൾ പ്രതിഷേധങ്ങൾ നടത്താൻ അനുവദിക്കുകയും ചെയ്തിരുന്നു. രാംലീല മൈതാനത്ത് 3000 ഡൽഹി പൊലീസ് ഉദ‍്യോഗസ്ഥരെ വിന‍്യസിക്കും.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനാൽ രാംലീല മൈതാനത്ത് പ്രത‍്യേക സുരക്ഷയൊരുക്കും. ഏകദേശം 150 എഐ ക‍്യാമറകൾ സംഭവസ്ഥലത്ത് സ്ഥാപിക്കും. ക‍്യാമറയിലെ ദൃശ‍്യങ്ങൾ നിരീക്ഷിക്കാൻ‌ പൊലീസ് കൺട്രോൾ റൂം സജ്ജമാക്കും. എസ്ഐആറിലെ ക്രമക്കേടുകൾ ഉന്നയിച്ചും മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ രാജി വയ്ക്കണമെന്നും ആവശ‍്യപ്പെട്ടാണ് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം നടത്താനൊരുങ്ങുന്നത്.

logo
Metro Vaartha
www.metrovaartha.com