എസ്ഐആർ; ഡൽഹി തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിന് മുൻപിൽ പ്രതിഷേധിക്കാൻ ഇന്ത്യാ സഖ്യം

കോൺഗ്രസ്, സിപിഎം, സിപിഐ, ആർജെഡി, എൻസിപി, ആർഎസ്പി തുടങ്ങിയ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് പ്രതിഷേധം നടത്താൻ തീരുമാനിച്ചത്
INDIA bloc to protest outside Delhi Election Commission office.

എസ്ഐആർ; ഡൽഹി തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിന് മുൻപിൽ പ്രതിഷേധിക്കാൻ ഇന്ത്യാ സഖ്യം

Updated on: 

ന്യൂഡൽഹി: പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെയും (എസ്ഐആർ) മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജിയും ആവശ്യപ്പെട്ട് ഡൽഹി തെരഞ്ഞെടുപ്പ് കമ്മിഷന് മുൻപിൽ പ്രതിഷേധിക്കാൻ ഇന്ത്യാ സഖ്യം. സഖ്യത്തിലെ അംഗങ്ങളായ പാർട്ടികളുടെ ഡൽഹി ഘടകങ്ങളുടെ നേതൃത്വത്തിൽ ബുധനാഴ്ചയാണ് പ്രതിഷേധം നടക്കുക.

കോൺഗ്രസ്, സിപിഎം, സിപിഐ, ആർജെഡി, എൻസിപി, ആർഎസ്പി തുടങ്ങിയ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് പ്രതിഷേധം നടത്താൻ തീരുമാനിച്ചതെന്ന് ഡൽഹി കോൺഗ്രസ് പ്രസ്താവനയിൽ അറിയിച്ചു. എസ്ഐആറിനെ പാർട്ടികൾ സംയുക്തമായി എതിർക്കുമെന്ന് ഡൽഹി കോൺഗ്രസ് ജനറൽ സെക്രട്ടറി അനിൽ ഭരദ്വാജ് പറഞ്ഞു. ജനാധിപത്യത്തിന്‍റെ അടിത്തറയാണ് വോട്ടർപട്ടിക. വോട്ടർമാരെ ബോധപൂർവം നീക്കാൻ ശ്രമിച്ചാൽ ഇന്ത്യാ സഖ്യം എന്തുവില കൊടുത്തും അതിനെ എതിർക്കുമെന്നും ഭരദ്വാജ് പ്രസ്താവനയിൽ വ്യക്തമാക്കി.

എസ്ഐആർ നടപടികൾ സുതാര്യമാക്കണമെന്ന് പാർട്ടികൾ യോഗത്തിൽ ആവശ്യപ്പെട്ടു. ഭരണഘടനയ്ക്കും വോട്ടർമാരുടെ അവകാശങ്ങൾക്കും അനുസൃതമായാണ് എസ്ഐആർ നടപടികൾ ചെയ്യേണ്ടതെന്നും പാർട്ടികൾ വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com