പ്രതിരോധ ബജറ്റ് ഉ‍യർത്താനൊരുങ്ങി ഇന്ത്യ; 50,000 കോടി രൂപ അധികമായി അനുവദിക്കും

ഈ വർഷം കേന്ദ്ര ബജറ്റിൽ പ്രതിരോധത്തിനായി റെക്കോർഡ് തുകയാണ് വകയിരുത്തിയിരുന്നത്
india boosts defense budget after operation sindoor

പ്രതിരോധ ബജറ്റ് ഉ‍യർത്താനൊരുങ്ങി ഇന്ത്യ; 50,000 കോടി രൂപ അധികമായി അനുവദിക്കും

file image

Updated on

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ പ്രതിരോധ ബജറ്റ് ഉ‍യർത്താനൊരുങ്ങി ഇന്ത്യ. പുതിയ ആയുധങ്ങളും വെടികോപ്പുകളും സങ്കേതിക വിദ്യകളും സ്വന്തമാക്കാൻ 50,000 കോടി രൂപ നീക്കിവയ്ക്കാനാണ് സർക്കാർ തീരുമാനം. പാർലമെന്‍റ് ശീതകാല സമ്മേളനത്തിൽ ഇതിന് അംഗീകാരം ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

ഈ വർഷം കേന്ദ്ര ബജറ്റിൽ പ്രതിരോധത്തിനായി റെക്കോർഡ് തുകയാണ് വകയിരുത്തിയിരുന്നത്. മുൻ സാമ്പത്തിക വർഷത്തേക്കാൾ 9.53 % വർധനവായിരുന്നു ഇത്. ഈ വർഷത്തെ സാമ്പത്തിക ബജറ്റിന്‍റ 13.45 ശതമാനമാണ് പ്രതിരോധത്തിനായി നീക്കിവച്ചത്.

പഹൽഗാമിന് തിരിച്ചടി നൽകിയ ഓപ്പറേഷൻ സിന്ദൂർ സേനയുടെ ശക്തി പ്രകടമാക്കുന്നതായിരുന്നു. പാക്കിസ്ഥാന്‍റെ 9 ഭീകര കേന്ദ്രങ്ങൾ തകർക്കാനും 100 ഓളം ഭീകരരെ വധിക്കാനും സേനയ്ക്കായി. മാത്രമല്ല, പാക്കിസ്ഥാന്‍റെ ഭാഗത്തു നിന്നും ഉണ്ടായ് ആക്രമണങ്ങളെയെല്ലാം സേന ശക്തമായി പ്രതിരോധിക്കുകയും ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com