നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭം; ഇന്ത്യൻ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി

ചെവ്വാഴ്ച ഉച്ചയോടെയാണ് കെ.പി. ശർമ ഒലി രാജിവച്ചത്
india border alert after Nepal PM resigns amid violent Gen-Z protests

നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭം; ഇന്ത്യൻ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി

Updated on

ന്യൂഡൽഹി: നേപ്പാൽ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചതിനു പിന്നാലെ ഇന്ത്യൻ അതിർത്തികളിൽ സുരക്ഷ ശക്തമാക്കി. നേപ്പാളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് ഇന്ത്യ സുരക്ഷ ശക്തമാക്കുകയും അതീവ ജാഗ്രത നിർദേശം പുറപ്പെടുവിക്കുകയും ചെയ്തത്.

ചെവ്വാഴ്ച ഉച്ചയോടെയാണ് കെ.പി. ശർമ ഒലി രാജിവച്ചത്. ജെൻ സി പ്രക്ഷോഭം ശക്തമായതോടെയാണ് നടപടി. പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെയും പ്രസിഡന്‍റിന്‍റെയും മന്ത്രിമാരുടെയും അടക്കം വീടുകളിൽ അതിക്രമിച്ച് കയറി നാശനഷ്ടങ്ങളുണ്ടാക്കുകയും പാർലമെന്‍റിൽ അടക്കം തീയിടുകയും ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com