ഇന്ത്യയുടെ ആവശ്യം: 2 ഖാലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകളെ നിരോധിച്ച് ക്യാനഡ

5 ഖാലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകളെ നിരോധിക്കാനായിരുന്നു ഏറെ കാലങ്ങളായുള്ള ഇന്ത്യയുടെ ആവശ്യം.
ഇന്ത്യയുടെ ആവശ്യം: 2 ഖാലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകളെ നിരോധിച്ച് ക്യാനഡ
Updated on

ഒട്ടാവ: ഇന്ത്യയുടെ ആവശ്യപ്രകാരം 2 ഖാലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകളെ നിരോധിച്ച് ക്യാനഡ. ബബര്‍ ഖല്‍സ ഇന്‍റര്‍നാഷണല്‍, സിഖ് യൂത്ത് ഫെഡറേഷന്‍ എന്നീ സംഘടനകളെയാണ് നിരോധിച്ചത്. 5 ഖാലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകളെ നിരോധിക്കാനായിരുന്നു ഏറെ കാലങ്ങളായുള്ള ഇന്ത്യയുടെ ആവശ്യം. എന്നാൽ ഇതിൽ 2 ഗ്രൂപ്പുകളെയാണ് ഇപ്പോൾ നിരോധിച്ചിരിക്കുന്നത്.

ക്യാനഡയിലും പാക്കിസ്ഥാനിലും യൂറോപ്പിലുമായി 11 ഓളം ഖാലിസ്ഥാന്‍ അനുകൂല ഭീകരവാദികൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ കണ്ടെത്തൽ. നേരത്തെ, ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ - ക്യാനഡ ബന്ധത്തില്‍ ഉലച്ചില്‍ വന്നിരുന്നു. നിജ്ജാറിന്‍റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചത് വലിയവിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com