അഞ്ചു വർഷങ്ങൾക്ക് ശേഷം ഇന്ത്യ - ചൈന വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

ആദ്യ വിമാന സര്‍വീസായ കോല്‍ക്കത്ത-ഗ്വാങ്ചൗ ഇന്‍ഡിഗോ വിമാനം ഞായറാഴ്ച രാത്രി 10 മണിക്ക് പുറപ്പെടും
india china flights resume

ഇന്ത്യ - ചൈന വിമാന സർവീസ് പുനരാരംഭിക്കുന്നു.

Updated on

ന്യൂഡൽഹി: അഞ്ചു വർഷങ്ങൾക്ക് ശേഷം നേരിട്ടുള്ള ഇന്ത്യ-ചൈന വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് യു ജിങ് ഞായറാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചു.

ആദ്യ വിമാന സര്‍വീസായ കോല്‍ക്കത്ത-ഗ്വാങ്ചൗ ഇന്‍ഡിഗോ വിമാനം ഞായറാഴ്ച രാത്രി 10 മണിക്ക് പുറപ്പെടും. ഷാങ്ഹായ്-ന്യൂഡൽഹി റൂട്ട് നവംബർ 9 ന് പ്രവർത്തനം ആരംഭിക്കും. ആഴ്ചയിൽ മൂന്ന് വിമാന സർവീസുകൾ വീതമാവും ഉണ്ടാവുക. ഇന്ത്യയും ചൈനയുമായുള്ള ബന്ധം ക്രമേണ സാധാരണ നിലയിലേക്കെത്തുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.

ദോങ് ലാൽ സംഘർ‌ഷത്തിനു പിന്നാലെയാലാണ് ഇന്ത്യ-ചൈന വിമാന സർവീസുകൾ നിലച്ചത്. 2020 ൽ കൊവിഡുകൂടി എത്തിയതോടെ ഇത് വീണ്ടും നീണ്ടു പോവുകയായിരുന്നു. പിന്നാലെ ഗല്‍വാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള അകല്‍ച്ച വര്‍ധിച്ചിരുന്നു. കഴിഞ്ഞ മാസം, ഷാങ്ഹായ് (എസ്‌സിഒ) ഉച്ചകോടിക്കിടെ ടിയാന്‍ജിനില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും അനുകൂല നിലപാടെടുക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com