കൊവിഡ് 19: രാജ്യത്ത് ആക്റ്റീവ് കേസുകളുടെ എണ്ണം 1000 കടന്നു; ഏറ്റവും കൂടുതൽ കേരളത്തിൽ

ഡൽഹിയിൽ ഒറ്റയാഴ്ച 99 പുതിയ കേസുകൾ
india crosses 1000 active covid 19 cases

കൊവിഡ് 19: രാജ്യത്ത് ആക്റ്റീവ് കേസുകളുടെ എണ്ണം 1000 കടന്നു; ഏറ്റവും കൂടുതൽ കേരളത്തിൽ

Updated on

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള ആക്റ്റീവ് കൊവിഡ് കേസുകളുടെ എണ്ണം 1,009 ആയി ഉയർന്നു. നിലവിൽ 104 സജീവ കേസുകളാണ് ഡൽഹിയിലുള്ളത്. ഇതിൽ 99 എണ്ണം മാത്രം കഴിഞ്ഞ ഒറ്റ ആഴ്ചയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്.

കേരളത്തിലാണ് (430) ഏറ്റവുമധികം ആക്‌റ്റീവ് കേസുകളുളളത്. തൊട്ടുപിന്നാലെ മഹാരാഷ്ട്ര (209), ഡൽഹി (104), ഗുജറാത്ത് (83), തമിഴ്‌ നാട് (69) കർണാടക (47), ഉത്തർപ്രദേശ് (15), രാജസ്‌താന്‍ (13) പശ്ചിമ ബംഗാൾ (12) കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൊവിഡ് മൂലം മഹാരാഷ്ട്രയിൽ 4 പേരും കേരളത്തിൽ 2 പേരും കർണാടകയിൽ ഒരാളും മരിച്ചു.

അതേസമയം, ആൻഡമാൻ നിക്കോബാർ, അരുണാചൽപ്രദേശ്, അസം, ബിഹാർ, ഹിമാചൽ പ്രദേശ്, ജമ്മു ക‌ശ്മീർ എന്നിവിടങ്ങളിൽ ഒറ്റ കൊവിഡ് കേസുകളും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com