ഇന്ത്യ-പാക് സംഘർഷം; രാജ്യത്തെ 28 വിമാനത്താവളങ്ങൾ മേയ് 15 വരെ അടച്ചിടും

വ്യാഴാഴ്ച രാജ്യത്തെ വിവിധയിടങ്ങളിൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഉണ്ടായതോടെയാണ് വിമാനത്താവളങ്ങൾ അടച്ചിടാൻ തീരുമാനിച്ചത്
india extends closure of 28 airports until may 15 amid india pak tensions

ഇന്ത്യ-പാക് സംഘർഷം; രാജ്യത്തെ 28 വിമാനത്താവളങ്ങൾ മേയ് 15 വരെ അടച്ചിടും

representative image

Updated on

ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ അടച്ചിടുന്നത് മേയ് 15 വരെ നീട്ടി. വ്യാഴാഴ്ച വിവിധയിടങ്ങളിൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഉണ്ടായതോടെയാണ് വിമാനത്താവളങ്ങൾ അടച്ചിടാൻ തീരുമാനിച്ചത്. പുതുക്കിയ തീരുമാന പ്രകാരം മേയ് 15 ന് രാവിലെ വരെ 28 വിമാനത്താവളങ്ങൾ പ്രവർത്തിക്കില്ലെന്ന് സർക്കാർ അറിയിച്ചു.

ഇതോടെ ശ്രീനഗർ, ജമ്മു, ലെ, അമൃത്സർ, ചണ്ഡിഗഢ്, ധർമശാല, ബിക്കാനീർ, രാജ്കോട്ട്, ജോധ്പുർ, കൃഷ്ണഘട്ട്, ജയ്സാൽമീർ, മുദ്ര, ജാംനഗർ, പോർബന്തർ, ഗ്വാളിയർ‌, പട്യാല, ഹൽവാര, ഷിംല, ഭുജ്, കണ്ട്‌ല, കേശോദ്, ഹിൻഡൻ തുടങ്ങിയ വടക്കേ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിന്നു സർവീസുകളുണ്ടാവില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com